ചിറ്റൂരിൽ കു​ടി​വെ​ള്ള​ പൈ​പ്പി​ടാ​ൻ റോഡ് കുത്തിപ്പൊളിച്ചു; വാ​ഹ​ന- കാ​ൽ​ന​ട​യാ​ത്ര ദു​രി​ത​ത്തി​ൽ 

ചി​റ്റൂ​ർ: കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നു റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത് സു​ര​ക്ഷി​ത​മാ​യി നി​ക​ത്താ​ത്ത​തി​നാ​ൽ വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര ദു​രി​ത​ത്തി​ൽ. നി​ല​വി​ൽ റോ​ഡി​നു ന​ടു​വി​ൽ ത​ന്നെ​യാ​ണ് ന​ട​പ്പാ​ത വെ​ട്ടി​പ്പൊ​ളി​ച്ച് കു​ഴി​യെ​ടു​ത്തി​രി​ക്കുന്ന​ത്. ചി​റ്റൂ​ർ പു​ഴ​പ്പാ​ല​ത്തു​നി​ന്നും പൊ​ക്കു​ന്നി​വ​ഴി​യാ​ണ് വ​ൻ​കി​ട​ജ​ല​പ​ദ്ധ​തി​ക്കാ​യി പൈ​പ്പി​ടാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.

കു​ഴി കൃ​ത്യ​മാ​യി മൂ​ടാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ച​ക്ര​വാ​ഹ​നം കു​ഴി​യി​ലേ​ക്കു തെ​ന്നി​വീ​ണ് യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റി​രു​ന്നു. അ​ഞ്ചു സ്വ​കാ​ര്യ​ബ​സു​ക​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും കു​ഴി​ക​ളും​മൂ​ലം യാ​ത്ര​ക്കാ​രു​മാ​യി ബ​സു​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. കു​ണ്ടും കു​ഴി​ക​ളു​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡി​ൽ ഇ​ത്ത​ര​ത്തി​ൽ കു​ഴി​യെ​ടു​ത്ത​തോ​ടെ വ​ഴി​യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

റോ​ഡി​ന്‍റെ ത​ക​ർ​ച്ച ശ​രി​യാ​ക്ക​ണ​മെ​ന്ന് ഗ്രാ​മ​സ​ഭ​ക​ളി​ൽ പ​രാ​തി ന​ല്കാ​റു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​റി​ല്ല​ത്രേ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ശ​വ​ൻ​കോ​ട്, പൊ​ക്കു​ന്നി, ക​രി​പ്പാ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡു​വ​ക്ക​ത്തെ കു​ഴി​ക​ൾ എ​ത്ര​യും​വേ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​കു​ന്ന രീ​തി​യി​ൽ മൂ​ട​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts