ടർ​​​​ക്കി​​​​ഷ് വ​​​​നി​​​​താ ക​​​​പ്പ്: ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ കപ്പിനരികെ; ചരിത്രനേട്ടം കാണാൻ കാത്ത് ആരാധകർ

അ​​​​ല​​​​ൻ​​​​യ (തു​​​​ർ​​​​ക്കി): ഇ​​​​ന്ത്യ​​​​യു​​​​ടെ സീ​​​​നി​​​​യ​​​​ർ വ​​​​നി​​​​താ ഫു​​​​ട്ബോ​​​​ൾ ടീം ​​​​ദ​​​​ക്ഷി​​​​ണ ഏ​​​​ഷ്യ​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള ആ​​​​ദ്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ​​കി​​​​രീ​​​​ട നേ​​​​ട്ട​​​​ത്തി​​​​ന​​​​രി​​​​കെ. ടർ​​​​ക്കി​​​​ഷ് വ​​​​നി​​​​താ ക​​​​പ്പി​​​​ൽ ര​​​​ണ്ടാം ജ​​​​യം നേ​​​​ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യെ ച​​​​രി​​​​ത്ര​​​​നേ​​​​ട്ടം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നാ​​​​ലു ടീ​​​​മു​​​​ക​​​​ളു​​​​ള്ള ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ 2-0ന് ​​​​ഹോ​​​​ങ്കോം​​​​ഗി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ഞ്ജു ത​​​​മാം​​​​ഗ് (19’), സൗ​​​​മ്യ ഗു​​​​ഗു​​​​ലോ​​​​ത്ത് (79’) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. സാ​​​​ഫ് ക​​​​പ്പ് അ​​​​ഞ്ചു ത​​​​വ​​​​ണ​​​​യും സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ മൂ​​​​ന്നു സ്വ​​​​ർ​​​​ണ മെ​​​​ഡ​​​​ലും നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള ഇ​​​​ന്ത്യ മ​​​​റ്റൊ​​​​രു അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് നേ​​​​ടി​​​​യി​​​​ട്ടി​​​​ല്ല.

ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ എ​​​​സ്റ്റോ​​​​ണി​​​​യയെ തോ​​​​ൽ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. 27ന് ​​​​കൊ​​​​സോ​​​​വോ​​​​യെ തോ​​​​ൽ​​​​പ്പി​​​​ക്കാ​​​​നാ​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​ക്കു കി​​​​രീ​​​​ട​​​​മു​​​​യ​​​​ർ​​​​ത്താം. കൊ​​​​സോ​​​​വോ​​​​യ്ക്കും ഇ​​​​ന്ത്യ​​​​ക്കും ആ​​​​റു പോ​​​​യി​​​​ന്‍റ് വീ​​​​ത​​​​മാ​​​​ണ്. ഗോ​​​​ൾ​​വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ കൊ​​​​സോ​​​​വോ​​​​യാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​ത്.

Related posts

Leave a Comment