പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവം; ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ് എന്ന് കങ്കണ റണൗത്ത്…

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പായല്‍ ഘോഷിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി കങ്കണ റണൗത്ത്.

പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ബോളിവുഡ് എന്നതിന് ബുള്ളിവുഡ് എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ബുള്ളി എന്ന ഇംഗ്ലിഷ് വാക്കിന് ഉപദ്രവിക്കുക എന്നാണ് അര്‍ഥം.വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെണ്‍കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം.

ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. പല വലിയ നടന്‍മാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവയും കാണിച്ച് അവര്‍ വരും. പാര്‍ട്ടിക്കിടയിലെ സൗഹൃദ ഡാന്‍സിനിടയിലോ ഒക്കെ അവര്‍ ലൈംഗികാതിക്രമത്തിനായി ശ്രമിക്കും. ജോലിക്കു വരാന്‍ അപ്പോയിന്റ്‌മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കുനേരെ മോശമായി പെരുമാറിയവരെക്കുറിച്ചു പുറത്തുപറയണമെന്നും പരാതി നല്‍കണമെന്നുമുള്ള ആവശ്യങ്ങളോട് കങ്കണ പ്രതികരിച്ചത് ഇങ്ങനെ ‘എനിക്കുനേരെ മോശമായി പെരുമാറിയവരോട് ഞാന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. നിങ്ങളെപ്പോലുള്ളവരുടെ സഹായം എനിക്കു വേണ്ട’.

എന്നാല്‍ ഈ വിഷയത്തില്‍ ബോളിവുഡ് രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. കങ്കണ പായലിനെ പിന്തുണച്ചപ്പോള്‍ തപ്‌സി പന്നു, രാധിക ആപ്‌തെ തുടങ്ങിയവര്‍ അനുരാഗ് കശ്യപിനെ പിന്തുണച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളാണ് നടത്തിയത്.

Related posts

Leave a Comment