നി​ർ​ബ​ന്ധി​ത ശ​മ്പള​പ്പി​രി​വി​ലൂ​ടെ ജീ​വ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ന്നു;  ഒ​രു മാ​സ​ത്തെ ശമ്പളം മു​ഴു​വ​നാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്തവരെ ഭരണാനുകൂല സംഘടനൾ  ഭീഷണിപ്പെടുത്തുന്നതായി   കേരള എൻജി ഒ സംഘ്

പ​ത്ത​നം​തി​ട്ട: ഒ​രു മാ​സ​ത്തെ ശ​ന്പ​ളം മു​ഴു​വ​നാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ജീ​വ​ന​ക്കാ​ർ എ​ഴു​തി ന​ൽ​കു​ന്ന വി​സ​മ്മ​ത​പ്ര​തം സ്വീ​ക​രി​ക്കാ​ത്ത ചി​ല ഓ​ഫീ​സ് മേ​ധാ​വി​ക​ൾ നി​ർ​ബ​ന്ധി​ച്ച് ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ല്ലാ​ത്ത​വ​രെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​നാ നേ​താ​ക്ക​ൾ സ്ഥ​ലം മാ​റ്റു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും നി​ർ​ബ​ന്ധി​ത ശ​ന്പ​ള​പ്പി​രി​വി​ലൂ​ടെ ജീ​വ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ര​വി​ന്ദ​ൻ. എ​ൻ​ജി​ഒ സം​ഘ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​വും പ​ക​ലും പ​ങ്കാ​ളി​ക​ളാ​കു​ക​യും വി​വി​ധ ഫ​ണ്ട് ശേ​ഖ​ര​ണ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്ര തു​ക ന​ൽ​കു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​രെ പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ശ്ര​മം എ​ന്തു​വി​ല​കൊ​ടു​ത്തും ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി. ​സു​രേ​ഷ്കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts