സ​ന്മ​ന​സു​ള്ള​വ​ർ​ക്കേ സ​ൽ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​നാ​കൂ: ഡോ.​തോ​മ​സ് മാ​ർ കൂ​റിലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത

തി​രു​വ​ല്ല: സ​ൻ​മ​ന​സു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ സ​ൽ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റിലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​നും യു​ആ​ർ​ഐ പീ​സ് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​പ്ര​ള​യ​ത്തി​ൽ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട ജ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കാ​ൻ ചേ​ർ​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.

പ്ര​ള​യ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ ക​ട​ൽ​മാ​ലാ​ഖ​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് കേ​ര​ള സ​മൂ​ഹം എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് അ​നേ​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​പി.​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പി​റ്റ​ർ ജാ​ക്സ​ൺ, സാം ​ഈ​പ്പ​ൻ, ജോ​സ​ഫ് ചാ​ക്കോ, ഈ​പ്പ​ൻ കു​ര്യ​ൻ, സി. ​ഫ്രാ​ൻ​സി​സ്, റ്റി.​എ​സ്. ആ​ന്‍റ​ണി, മാ​ത്യു ചാ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts