ആരും സഹായിച്ചില്ല! ത​ല​യി​ൽ ത​റ​ച്ച ക​ഠാ​ര​യു​മാ​യി യു​വാ​വ് സ്വയം ബൈ​ക്കോ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി

ത​ല​യി​ൽ ത​റ​ച്ച ക​ഠാ​ര​യു​മാ​യി പ്ര​ണ​ര​ക്ഷാ​ർ​ത്ഥം ബൈ​ക്കോ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ചൈ​ന​യി​ലെ ഗു​വാം​ഗ്സ്ഹു​വി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക്വി​ൻ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്.

മ​റ്റൊ​രാ​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത്ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ ക്വി​നി​ന്‍റെ ത​ല​യി​ൽ എ​ട്ട് ഇ​ഞ്ച് നീ​ള​മു​ള്ള ക​ഠാ​ര കു​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ആ​രും സ​ഹാ​യി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം സ്വ​യം ബൈ​ക്ക് ഓ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ക്വി​നി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ക​ഠാ​ര ക്വി​നി​ന്‍റെ ത​ല​യി​ൽ നി​ന്നും വേ​ർ​പെ​ടു​ത്തു​വാ​നാ​യ​ത്. ക്വി​നി​ൻ സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്.

Related posts