പതിനൊന്നാം വയസിൽ ബിരുദം നേടി അമേരിക്കൻ പയ്യൻസ്

വീ​​​ഡി​​​യോ ഗെ​​​യി​​​മു​​​ക​​​ൾ, ക​​​ടുംനി​​​റ​​​ങ്ങ​​​ളി​​​ലു​​​ള്ള കാ​​​ർ​​​ട്ടൂ​​​ൺ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ, ഹോം ​​​വ​​​ർ​​​ക്ക് ബു​​​ക്കു​​​ക​​​ൾ… സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ ഇ​​​തൊ​​​ക്കെ​​​യാ​​​ണ് ഒ​​​രു പ​​​തി​​​നൊ​​​ന്നുകാ​​​ര​​​ന്‍റെ ലോ​​​കം. എ​​​ന്നാ​​​ൽ വി​​​ല്യം മ​​​ലി​​​സ് എ​​​ന്ന ബാലന് വീ​​​ഡി​​​യോ ഗെ​​​യി​​​മു​​​ക​​​ൾ ക​​​ണ്ടി​​​രി​​​ക്കാ​​​ൻ സ​​​മ​​​യ​​​മി​​​ല്ല. കാ​​​ർ​​​ട്ടൂണു​​​ക​​​ൾ കാ​​​ണാ​​​ൻ താ​​​ത്പ​​​ര്യ​​​വു​​​മി​​​ല്ല.

ആ​​​സ്ട്രോ​​​ഫി​​​സ്കി​​​സി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് ഈ ​​​ഫ്ലോ​​​റി​​​ഡാക്കാരൻ പയ്യൻസ്. ഫ്ലോ​​​റി​​​ഡ​​​യി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​ർ​​​ഗ് കോ​​​ള​​​ജി​​​ൽ​​​നി​​​ന്നു ആ​​​സ്ട്രോ ഫി​​​സി​​​ക്സി​​​ൽ‌ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബി​​​രു​​​ദം നേ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് വി​​​ല്യം മ​​​ലി​​​സ് വാ​​​ർ​​​ത്ത​​​ക​​​ളി​​​ലി​​​ടം ​​​നേ​​​ടു​​​ന്ന​​​ത്.

ഈ ​​​ചെ​​​റു​​​പ്രാ​​​യ​​​ത്തി​​​ൽ എ​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​സ്ട്രോ​​​ഫി​​​സി​​​ക്സ് പോ​​​ലു​​​ള്ള ക​​​ടി​​​ച്ചാ​​​ൽ പൊ​​​ട്ടാ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച​​​തെ​​​ന്നു ചോ​​​ദി​​​ച്ചാ​​​ൽ ഇ​​​തൊ​​​ക്കെ യെ​​​ന്ത്, ചീ​​​ളു കേ​​​സ​​​ല്ലേ. എ​​​ന്ന മ​​​ട്ടി​​​ലാ​​​ണ് വി​​​ല്യ​​​മി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. കേ​​​വ​​​ലം ഒ​​​രു വ​​​യ​​​സു​​​ള്ള​​​പ്പോ​​​ൾ​​​ത​​​ന്നെ വി​​​ല്യം ഗ​​​ണി​​​ത​​​ക്രി​​​യക​​​ൾ ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ​​​റ‍യു​​​ന്നു.

നാ​​​ലു വ​​​യ​​​സാ​​​യ​​​പ്പോ​​​ൾ അ​​​ദ്ഭു​​​ത​​​ബാ​​​ല​​​ൻ ആ​​​റു ഭാ​​​ഷ​​​ക​​​ൾ അ​​​ത്യാ​​​വ​​​ശ്യം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​വു​​​ന്ന പ്രാ​​​പ്തി​​​യി​​​ലെ​​​ത്തി​​​യ​​​ത്രേ. അ​​​ഞ്ചാം വ​​​യ​​​സി​​​ൽ വി​​​ല്യ​​​മി​​​ന് ഒ​​​ഹി​​​യോ​​​യി​​​ലെ ചീ​​​ഫ് സൈ​​​ക്യാ​​​ർ​​​ട്ടി​​​സ്റ്റ് ജീ​​​നി​​​യ​​​സ് പ​​​ദ​​​വി ചാ​​​ർ​​​ത്തി. പ​​​ലത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ‌​​​ക്കും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും ശേ​​​ഷ​​​മാ​​​ണ് വി​​​ല്യ​​​മി​​​ന് ജീ​​​നി​​​യ​​​സ് പ​​​ദ​​​വി ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ബി​​​രു​​​ദം നേ​​​ടി​​​യ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മാ​​​ണ് അ​​​ടു​​​ത്ത ല​​​ക്ഷ്യ​​​മെ​​​ന്നും വി​​​ല്യം പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​വി​​​ടം​​​കൊ​​​ണ്ടൊ​​​ന്നും പ​​​ഠി​​​പ്പ് നി​​​ർ​​​ത്താ​​​ൻ ക​​​ക്ഷി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല. 18 -ാം വ​​​യ​​​സി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റെ​​​ടു​​​ക്കാ​​​നാണു പദ്ധതി.

Related posts