സ​ര്‍​ക്കാ​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് വേ​ണ്ട! സൗ​ജ​ന്യ പ​ഠ​നസ​ഹാ​യം കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ന്ദി​പൂ​ര്‍​വം നി​ര​സി​ച്ച് ര​ക്ഷി​താ​ക്ക​ള്‍…

ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​ര്‍ കു​ട്ടി​ക​ള്‍​ക്കു പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ പ​ഠ​നസ​ഹാ​യം കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ന്ദി​പൂ​ര്‍​വം നി​ര​സി​ച്ച് ര​ക്ഷി​താ​ക്ക​ള്‍.

കൊ​റോ​ണ​യെ തു​ട​ര്‍​ന്നു സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ത​ങ്ങ​ള്‍​ക്കാ​വു​ന്ന രീ​തി​യി​ല്‍ സ​ഹാ​യം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ക​ളാ​യ ശി​ശി​ര ബാ​ബു​വി​നു​ള്ള സ​ര്‍​ക്കാ​ര്‍ പ​ഠ​നസ​ഹാ​യം ത​ത്കാ​ലം വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്ന് അ​ഴീ​ക്കോ​ട് കൊ​ട്ടാ​ര​ത്തും​പാ​റ​യി​ലെ ബാ​ബു ചോ​റോ​ന്‍- കെ. ​പ്ര​ജി​ത ദ​മ്പ​തി​ക​ള്‍ പ​റ​ഞ്ഞു.

ദീ​ര്‍​ഘ​കാ​ലം സൗ​ദി അ​റേ​ബ്യ​യി​ല്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ബാ​ബു. കോ​ല്‍​ക്കൊ​ത്ത​യി​ല്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് എ​ഡു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ല്‍ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​ക​ള്‍ ശി​ശി​ര ബാ​ബു.

അ​ഞ്ചുവ​ര്‍​ഷ​ത്തെ ബി​എ​സ്എം​എ​സ് കോ​ഴ്‌​സി​ന് ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് എ​ന്‍​ട്ര​ൻസ് പ​രീ​ക്ഷ​യി​ലൂ​ടെ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. പ​ഠ​ന​ച്ചെ​ല​വും ജീ​വി​ത​ച്ചെ​ല​വും അ​ട​ക്കം കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ്‌​കോ​ള​ര്‍​ഷി​പ്പാ​ണ് ഇ​ക്കു​റി ശി​ശി​ര വേ​ണ്ടെ​ന്നുവ​ച്ച​ത്.

ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഒ​രു​ സെ​മ​സ്റ്റ​റി​ല്‍ ല​ഭി​ക്കും. ഒ​ഇ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ല്കു​ന്ന ആ​നു​കൂ​ല്യ​മാ​ണ് ഈ ​സ്‌​കോ​ള​ര്‍​ഷി​പ്പ്.

മ​ക​ളു​ടെ പ​ഠ​ന​ത്തി​ന്നു ത​ന്‍റെ ജോ​ലി​യി​ല്‍ നി​ന്നു ല​ഭി​ച്ച ശ​മ്പ​ള​ത്തു​ക ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ സ​ര്‍​ക്കാ​ര്‍ ത​ന്‍റെ മ​ക​ള്‍​ക്ക് ന​ല്കു​ന്ന സ​ഹാ​യം മ​റ്റു​ള്ള​വ​ര്‍​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​മ​ല്ലോ എ​ന്ന ചി​ന്ത​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ പ്രേ​രി​പ്പ​ിച്ച​തെ​ന്നും ബാ​ബു ചോ​റോന്‍ പ​റ​ഞ്ഞു.

അ​ഴീ​ക്കോ​ട്ടെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ ബാ​ബു ചോ​റോ​ന്‍ ദീ​ര്‍​ഘ​കാ​ലം ശാ​സ്ത്ര​സാ​ഹി​ത്യപ​രി​ഷ​ത്തി​ന്‍റെ പു​ക​യി​ല്ലാ അ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ക​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

Related posts

Leave a Comment