മണം പിടിച്ചും കാലാട്ടവും നോക്കേണ്ട അവസ്ഥയിൽ പോലീസ് ..! കൊച്ചി മെട്രോ സ്റ്റേഷനിൽ മദ്യാപാനികളെ കണ്ടെത്താൻ ശാസ്ത്രീയ സംവിധാനങ്ങളില്ല; മ​ദ്യ​പ​രു​ടെ യാ​ത്ര ത​ട​യാ​ൻ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പാ​ക്കുമെന്ന് കെഎംആർഎൽ

കൊ​ച്ചി: മ​ദ്യ​ല​ഹ​രി​യി​ൽ യാ​ത്ര​ക്കാ​ര​ൻ മെ​ട്രോ ട്രാ​ക്കി​ലൂ​ടെ ഓ​ടി​യ സം​ഭ​വ​ത്തി​ൽ കെ​എം​ആ​ർ​എ​ൽ (കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്) പ്രോ​ജ​ക്ട്സ് ഡ​യ​റ​ക്ട​ർ തി​രു​മ​ൻ അ​ർ​ച്ചു​ന​ൻ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മ​ദ്യ​പ​രെ മെ​ട്രോ​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി പോ​ലീ​സി​നു കൈ​മാ​റാ​നാ​ണ് റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മ​ദ്യ​പ​രെ ക​ണ്ടെ​ത്തി യാ​ത്ര​യി​ൽ നി​ന്ന് അ​വ​രെ ഒ​ഴി​വാ​ക്കാ​നും മ​റ്റു മെ​ട്രോ​ക​ളി​ൽ അ​വ​ലം​ബി​ച്ചി​ട്ടു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മെ​ട്രോ നി​യ​മം അ​നു​സ​രി​ച്ച് മ​ദ്യ​പി​ച്ച് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തുകു​റ്റ​ക​ര​മാ​ണെ​ങ്കി​ലും ഇ​തു ക​ണ്ടെ​ത്താ​ൻ ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​മൊ​ന്നും കൊ​ച്ചി മെ​ട്രോ​യ്ക്കി​ല്ല.

മ​ദ്യ​പ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ളും അ​വ​ലം​ബി​ക്കാ​വു​ന്ന​താ​ണ്. സ്വീ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ കൊ​ച്ചി മെ​ട്രോ​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള കൊ​ച്ചി മെ​ട്രോ സ്പെ​ഷ​ൽ പോ​ലീ​സ് (കെ​എം​എ​സ്പി) സേ​ന​യ്ക്കു കൈ​മാ​റ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ 19നാ​ണു മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം കെ​കെ​പീ​ടി​ക​യി​ൽ അ​ലി അ​ക്ബ​ർ (33) മ​ദ്യ​ല​ഹ​രി​യി​ൽ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ട്രാ​ക്കി​ലൂ​ടെ ഓ​ടി​യ​ത്. തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് കെ​എം​ആ​ർ​എ​ൽ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് അ​റി​യി​ച്ചു.

Related posts