അതിവേഗം ട്രാക്കിലൂടെ മെട്രോ..! പാ​​​ലാ​​​രി​​​വ​​​ട്ടം മെ​​​ട്രോ സ്റ്റേ​​​ഷ​​​നിൽ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു; പിന്നീട് അവിടെ നിന്ന് മോദിയും സംഘവും പാലാരിവട്ട്ത്തേക്ക് ആദ്യ യാത്രയും നടത്തി

modiകൊച്ചി: സംസ്ഥാനത്തിന് സ്വപ്ന സാക്ഷാത്കാരമേകി കൊച്ചി മെട്രോ ട്രാക്കിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പാ​​​ലാ​​​രി​​​വ​​​ട്ടം മെ​​​ട്രോ സ്റ്റേ​​​ഷ​​​ൻ പ്ലാ​​​റ്റ് ഫോ​​​മി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​ക​​​വാ​​​ട​​​ത്തി​​​ൽ നാ​​​ട മു​​​റി​​​ച്ചാണ് മെ​​​ട്രോ യാ​​​ത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തത്. നാടമുറിക്കൽ ചടങ്ങിനു ശേഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും സം​​​ഘ​​​വും മെ​​​ട്രോ ട്രെ​​​യി​​​നി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം മു​​​ത​​​ൽ പ​​​ത്ത​​​ടി​​​പ്പാ​​​ലം വ​​​രെ​​​യും തി​​​രി​​​ച്ചും സ​​​ഞ്ച​​​രി​​​ച്ചു.

ഗ​​​വ​​​ർ​​​ണ​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പിണറായി വിജയൻ, വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു, ഇ.​ ​​ശ്രീ​​​ധ​​​ര​​​ൻ, കേ​​​ന്ദ്ര ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് ഗൗ​​​ബ, സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ളി​​​നി നെ​​​റ്റോ, ഏ​​​ലി​​​യാ​​​സ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ ഒ​​​പ്പ​​​മു​​​ണ്ടാ​​​യിരുന്നു. ആ​​​ലു​​​വ മുതൽ പാലാരിവട്ടം വ​​രെയുള്ള 13.4 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള പാ​​​ത​​യി​​ലൂ​​ടെ​​യാ​​ണു മെട്രോ കു​​തി​ക്കുക.

നേരത്തെ, കൊച്ചിയിലെ വ്യോമസേനാ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. റോഡ് മാർഗമാണ് പ്രധാനമന്ത്രി പാലാരിവട്ടം സ്റ്റേഷനിലെത്തിയത്.

കലൂർ സ്റ്റേ​​​ഡി​​​യം മൈ​​​താ​​​നി​​​യിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കൊ​​​ച്ചി മെ​​​ട്രോ​​​യ്ക്കും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള ‘കൊ​​​ച്ചി വ​​​ണ്‍ ആ​​​പ്’ മു​​​ഖ്യ​​​മ​​​ന്ത്രി​​ പിണറായി വിജയനും യാ​​​ത്ര​​​യ്ക്കും മ​​​റ്റ് അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള കൊ​​​ച്ചി വ​​​ണ്‍ കാ​​​ർ​​​ഡ് കേ​​​ന്ദ്ര ന​​​ഗ​​​ര​​വി​​​ക​​​സ​​​ന മ​​​ന്ത്രി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡുവും പു​​​റ​​​ത്തി​​​റ​​​ക്കും.

ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വം, സം​​​സ്ഥാ​​​ന ഗ​​​താ​​​ഗ​​​ത​​മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി, കെ.​​വി. തോ​​​മ​​​സ് എം​​​പി, മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, ഡ​​​ൽ​​​ഹി മെ​​​ട്രോ റെ​​​യി​​​ൽ കോർപറേഷൻ (​ഡി​​​എം​​​ആ​​​ർ​​​സി) മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഇ. ​​​ശ്രീ​​​ധ​​​ര​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​ എ​​​ന്നി​​​വ​​​രും ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കൂ​​​ടാ​​​തെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു, സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ക്കു​​​ന്ന കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡ് (​കെ​​എം​​​ആ​​​ർ​​​എ​​​ൽ) എം​​​ഡി ഏ​​​ലി​​​യാ​​​സ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. – See more at: http://www.deepika.com/Main_News.aspx?NewsCode=442137#sthash.iv5o8VUn.dpuf

Related posts