തൃ​ക്ക​രി​പ്പൂ​രിൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വാ​യി​രു​ന്നയാളുടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടു​കളിൽ എ​ൻ​ഐ​എ റെ​യ്ഡ്

 

തൃ​ക്ക​രി​പ്പൂ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ട് കാ​സ​ർ​ഗോ​ഡ് ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​ടി. സു​ലൈ​മാ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന. ഇ​ന്നു​രാ​വി​ലെ 6.30 മു​ത​ൽ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന 10 വ​രെ നീ​ണ്ടു.

മെ​ട്ട​മ്മ​ൽ ബീ​ച്ച് റോ​ഡി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണു രാ​വി​ലെ 6.30ന് ​ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണു കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്.

വീ​ട്ടു​കാ​രു​മാ​യി ഒ​രു മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ച സം​ഘം ഉ​ടു​മ്പു​ന്ത​ല മ​സ്ക്ക​റ്റ് റോ​ഡി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 22ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ സി.​ടി. സു​ലൈ​മാ​നെ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തുനി​ന്നും ദേ​ശീ​യ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തിരുന്നു.

അ​ന്നു പു​ല​ർ​ച്ചെ നാ​ലി​ന് സു​ലൈ​മാ​ന്‍റെ മെ​ട്ട​മ്മ​ലി​ലെ വീ​ട്ടി​ലും കാ​സ​ർ​ഗോ​ഡ് പെ​രു​മ്പ​ള പാ​ല​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ലാ ഓ​ഫീ​സി​ലും റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ മു​ത​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​വാ​യാ​ട്ടി​ല്ല. ലോ​ക്ക​ൽ പോ​ലീ​സി​നെ പോ​ലും അ​റി​യി​ക്കാ​തെ​യാ​ണ് എ​ൻ​ഐ​എ സം​ഘം മെ​ട്ട​മ്മ​ലി​ലും ഉ​ടു​മ്പു​ന്ത​ല​യി​ലു​മെ​ത്തി​യ​ത്.

Related posts

Leave a Comment