അതീവ ജാഗ്രത! എ​റ​ണാ​കു​ള​ത്ത് മൂ​ന്നു വ​യ​സു​കാ​രി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു; കേ​ര​ള​ത്തി​ൽ കൊ​റോ​ണ ബാ​ധി​ത​രു‌​ടെ എ​ണ്ണം ആ​റാ​യി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ള​ത്ത് മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മാ​ര്‍​ച്ച് 7 ന് ​ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.

അ​ച്ഛ​നും അ​മ്മ​യ്ക്കും ഒ​പ്പ​മാ​ണ് കു​ട്ടി എ​ത്തി​യ​ത്. 7 ന് ​പു​ല​ര്‍​ച്ചെ 6.30ന് ​ദു​ബാ​യ് -കൊ​ച്ചി വി​മാ​ന​ത്തി​ലാ​ണ് കു​ട്ടി നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യ​ത്. ഇ​റ്റ​ലി​യി​ൽ നി​ന്ന് ദു​ബാ​യി​ലെ​ത്തി​യ​ശേ​ഷം അ​വി​ടെ നി​ന്നും കൊ​ച്ചി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള യൂ​ണി​വേ​ഴ്‌​സ​ല്‍ സ്‌​ക്രീ​നിം​ഗ് സം​വി​ധാ​ന​ത്തി​ല്‍ സ്‌​ക്രീ​നിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​നി ഉ​ണ്ടെ​ന്ന​റി​ഞ്ഞ​ത്.

ഉ​ട​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യും അ​മ്മ​യും അ​ച്ഛ​നു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

കു​ട്ടി​യു​ടെ സാ​മ്പി​ള്‍ എ​ന്‍.​ഐ.​യു​വി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. അ​മ്മ​യു​ടെ​യും അ​ച്ഛ​ന്‍റെ​യും സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

വി​മാ​ന​ത്തി​ലെ സ​ഹ​യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ്. ഇ​ത് വി​വി​ധ ജി​ല്ല​ക​ള്‍​ക്കു കൈ​മാ​റും. കു​ട്ടി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​യ​വ​ര്‍ നീ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

കോ ​വി​ഡ് 19 നു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ 12 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ദി​ശ 0471 2552056, 1056, 04842368802 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Related posts

Leave a Comment