കായംകുളം കൊച്ചുണ്ണി ചിത്രീകരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി; സംവിധായകന്‍ പറയുന്നു…

ഇ​തി​ഹാ​സ മോ​ഷ്ടാ​വ് കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ജീ​വി​തം ബി​ഗ്സ്ക്രീ​നി​ൽ കാ​ണു​വാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. മാ​ത്ര​മ​ല്ല ചി​ത്ര​ത്തെ​കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന ഓ​രോ വാ​ർ​ത്ത​യും ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്രേക്ഷകൻ പിന്തുടരുന്നതും.

ഇ​പ്പോ​ഴി​ത ശ്രീ​ല​ങ്ക​യി​ലെ ഒ​രു ത​ടാ​ക​ത്തി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും വ​ച്ചു ന​ട​ന്ന ചിത്രത്തിന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ നി​വി​ൻ പോ​ളി മ​ര​ണ​ത്തെ മു​ഖാ​മു​ഖം ദ​ർ​ശി​ച്ച സംഭവം വിവരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്.

ശ്രീ​ല​ങ്ക​യി​ലെ ഒ​രു ത​ടാ​ക​ത്തി​ൽ ചിത്രീകരണമുണ്ടായിരുന്നു. താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ത​ടാ​ക​ത്തി​ൽ മുന്നൂറിലധികം മുതലകളുണ്ടെന്നാണ് അ​റി​ഞ്ഞ​ത്. എ​ന്നാ​ൽ ഷൂ​ട്ട് ചെ​യ്യാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു.

അ​ണി​യ​റ​ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​രെ ത​ടാ​ക​ത്തി​ൽ ഇ​റ​ക്കി ശ​ബ്ദ​മു​ണ്ടാ​ക്കി മു​ത​ല​യെ പേ​ടി​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് നി​വി​ൻ ത​ടാ​ക​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. ഈ ​സ​മ​യ​വും കു​റ​ച്ച് മു​ത​ല​ക​ൾ വെ​ള്ള​ത്തി​നു മു​ക​ളി​ലു​ണ്ടാ​യി​രു​ന്നുവെന്ന് സംവിധായകൻ ഓർക്കുന്നു.

മം​ഗ​ളൂ​രു​വി​ലെ ക​ട​പ്പ വ​ന​ത്തി​ൽ ഷൂ​ട്ട് ചെ​യ്യു​മ്പോ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളെ പാ​മ്പ് കടിച്ച സംഭവമുണ്ടായി. കൂ​ട്ട​ത്തി​ൽ ഡോ​ക്ട​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷ​പെ​ട്ട​ത്.

ഇതിനെല്ലാം പുറമേ ഷൂട്ടിംഗിനിടെ നിവിന്‍റെ കൈയൊടിഞ്ഞു. ചിത്രീകരണത്തിനിടെ കാളവണ്ടി മറിഞ്ഞ് നിവിൻ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും സംവിധായകൻ വെളിപ്പെടുത്തി.

Related posts