‘നി​ങ്ങ​ളോ​ട് എ​ല്ലാ​വ​ർ​ക്കും വെ​റു​പ്പാ​ണ്’ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ട്രം​പ്: ട്രം​പ് – നെ​ത​ന്യാ​ഹു ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ല​ബ​ന​നി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പി​ന്‍റെ രൂ​ക്ഷ​വി​മ​ർ​ശ​നം. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​നു​മാ​യി യു​എ​സ് ന​ട​ത്തു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ടു​ക​ൾ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഫോ​ണി​ലൂ​ടെ നെ​ത​ന്യാ​ഹു​വി​നെ യു​എ​സ് പ്ര​സി​ഡ​ന്‍റ് അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ “ആ​ക്സി​യോ​സ്’ ആ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ട് ആ​ക്ര​മി​ക്കാ​നു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ട്രം​പ് ത​ട​യി​ട്ട​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബെ​യ്റൂ​ട്ടി​ന് മേ​ൽ ന​ട​ത്തു​ന്ന ഭീ​ഷ​ണി​ക​ൾ അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹ​ത്തി​ൽ ഇ​സ്ര​യേ​ലി​നെ കൂ​ടു​ത​ൽ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന നെ​ത​ന്യാ​ഹു​വി​നെ മു​ൻ​പ് താ​ൻ സ​ഹാ​യി​ച്ചി​ട്ടു​ള്ള കാ​ര്യം ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു ട്രം​പി​ന്‍റെ രോ​ഷ​പ്ര​ക​ട​നം:

“നി​ങ്ങ​ൾ​ക്കു ഭ്രാ​ന്താ​ണ്. ഞാ​നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നി​ങ്ങ​ൾ ജ​യി​ലി​ൽ കി​ട​ന്നേ​നെ. ഞാ​ൻ നി​ങ്ങ​ളെ ര​ക്ഷി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും നി​ങ്ങ​ളോ​ട് വെ​റു​പ്പാ​ണ്. ഇ​ങ്ങ​നെ​യു​ള്ള നീ​ക്ക​ങ്ങ​ൾ കാ​ര​ണം ലോ​കം മു​ഴു​വ​ൻ ഇ​സ്ര​യേ​ലി​നെ വെ​റു​ക്കു​ന്നു…’ എ​ന്ന് ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ട്രം​പ് പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഹി​സ്ബു​ള്ള​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ ഇ​സ്ര​യേ​ലി​ന് സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ട്രം​പ് അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, നി​ല​വി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന സൈ​നി​ക​നീ​ക്ക​ങ്ങ​ൾ അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്നാ​ണ് യു​എ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഹി​സ്ബു​ള്ള നേ​താ​ക്ക​ളെ ‌‌വ​ധി​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ത​ക​ർ​ക്കു​ന്ന ഇ​സ്ര​യേ​ലി​ന്‍റെ ന​ട​പ​ടി​ക​ളോ​ടു ക​ട​ത്തു വി​യോ​ജി​പ്പാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​നു​ള്ള​ത്.

അ​തേ​സ​മ​യം, ട്രം​പി​ന്‍റെ ക​ർ​ശ​ന​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്, ബെ​യ്റൂ​ട്ടി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് ഇ​സ്ര​യേ​ൽ ത​ത്കാ​ലം പി​ന്മാ​റി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ.

ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നു പി​ന്നാ​ലെ, ച​ർ​ച്ച ഫ​ല​പ്ര​ദ​മാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കി ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. ബെ​യ്റൂ​ട്ടി​ലേ​ക്ക് വ​ലി​യ തോ​തി​ലു​ള്ള സൈ​നി​ക നീ​ക്കം ന​ട​ത്ത​രു​തെ​ന്ന് നെ​ത​ന്യാ​ഹു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം സൈ​ന്യ​ത്തെ തി​രി​ച്ചു​വി​ളി​ച്ചു. ഇ​സ്ര​യേ​ലി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഹി​സ്ബു​ള്ള പ്ര​തി​നി​ധി​ക​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള സം​ഭാ​ഷ​ണം നെ​ത​ന്യാ​ഹു സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും, ട്രം​പി​ന്‍റെ വാ​ക്കു​ക​ളെ താ​ക്കീ​താ​യ​ല്ല, മ​റി​ച്ച് ത​ങ്ങ​ൾ ന​ൽ​കി​യ മു​ന്ന​റി​യി​പ്പാ​യി​ട്ടാ​ണ് ഇ​സ്ര​യേ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ഹി​സ്ബു​ള്ള ആ​ക്ര​മ​ണം നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ബെ​യ്റൂ​ട്ടി​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ട്രം​പി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും തെ​ക്ക​ൻ ല​ബ​ന​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തു​പോ​ലെ തു​ട​രു​മെ​ന്നും നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ പ​കു​തി മു​ത​ൽ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഹി​സ്ബു​ള്ള വീ​ണ്ടും തി​രി​ച്ച​ടി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment