പോ​ലീ​സി​ന് കോ​ടാ​ലി​യാ​യി​ല്ല! കു​ഴ​ൽ​പ്പ​ണ സം​ഘ​ങ്ങ​ളു​ടെ പേ​ടി സ്വ​പ്നം; പി​ടി​കി​ട്ടാ​പ്പു​ള്ളി കോ​ടാ​ലി ശ്രീ​ധ​ര​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: കു​പ്ര​സി​ദ്ധ കു​ഴ​ല്‍പ്പണ ​ക​വ​ര്‍​ച്ചാ സം​ഘ​ത്ത​ല​വ​ന്‍ കോ​ടാ​ലി ശ്രീ​ധ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ കൊ​ര​ട്ടി​യി​ല്‍ നി​ന്നാ​ണ് പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​വു​ന്ന​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 36ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. പ്ര​തി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​നെ കു​റി​ച്ച് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​വു​ന്ന​ത്. പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ ഇ​യാ​ൾ തോ​ക്ക് ചൂ​ണ്ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ബ​ല​മാ​യി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു

കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര, ഗോ​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ര​വ​ധി കു​ഴ​ല്‍പ്പണ ​ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ശ്രീ​ധ​ര​ൻ. ക​ര്‍​ണാ​ട​ക പോ​ലീ​സ് ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment