തോറ്റന്ന് സമ്മതിച്ചാൽ പോരേ..! ജനം ഞങ്ങൾ ക്ക് 10 ശതമാനം വോട്ട് കൂട്ടി തന്നപ്പോൾ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയതെന്ന് കോടിയേരി ബാലകൃഷ്ണൻ

alp-kodierilതിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റേത് മികച്ച പ്രകടനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടുകൾ എൽഡിഎഫിന് വർധിച്ചു. 10 ശതമാനത്തോളം വോട്ടിന്‍റെ വർധനയാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. കടുത്ത മത്സരം നടന്നതിന്‍റെ ഫലമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കാൽ ലക്ഷത്തോളം കുറഞ്ഞത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം സമ്മാനിച്ചതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ആറിരട്ടി വോട്ടു നേടുമെന്നല്ലായിരുന്നോ അവരുടെ പ്രഖ്യാപനമെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

Related posts