തോൽവി ഭയം അലട്ടുന്നതുകൊണ്ട്..! മാണിയെ ഉമ്മൻ ചാണ്ടി തിരിച്ചുവിളിക്കുന്നത് പുതുപ്പള്ളിയിലെ തോൽവി ഭയന്നെന്ന് കോടിയേരി ബാലകൃഷ്ണൻ

alp-kodierilതാനൂർ: യുഡിഎഫ് വിട്ട കെ.എം.മാണിയെ തിരിച്ചുവിളിച്ച ഉമ്മൻ ചാണ്ടിയുടെ വാക്കുകളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. മാണിയെ ഉമ്മൻ ചാണ്ടി തിരിച്ചുവിളിക്കുന്നത് പുതുപ്പള്ളിയിലെ തോൽവി ഭയന്നാണ്. മാണി യുഡിഎഫിൽ ഇല്ലെങ്കിൽ പുതുപ്പള്ളിയിൽ ജയിക്കാൻ കഴിയില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഇത് മുന്നിൽ കണ്ടാണ് ഉമ്മൻ ചാണ്ടിയുടെ ക്ഷണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Related posts