ത​ടി​യാ, മ​ട​യാ, ഇ​ടി​യാ, പൊ​ടി​യാ, വാ​ടാ, പോ​ടാ…! സി​പി​ഐ-​സി​പി​എം സൈ​ബ​ർ പോ​രാ​ട്ടം; കാ​ന​ത്തി​നും കോ​ടി​യേ​രി​ക്കും അ​ണി​ക​ളു​ടെ പൊ​ങ്കാ​ല​യി​ട​ൽ

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: സി​പി​എം-​സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രു​ടെ ഫെ​യ്സ് ബു​ക്ക് പേ​ജി​ൽ അ​ണി​ക​ളു​ടെ പൊ​ങ്കാ​ല​യി​ട​ലും വെ​ല്ലു​വി​ളി​ക​ളും. മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ൽ സി​പി​ഐ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ട് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ ഇ​ന്ന​ലെ മ​റു​പ​ടി ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ മ​റു​പ​ടി​യാ​യാ​ണ് കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ ചീ​ത്ത​വി​ളി​യും വെ​ല്ലു​വി​ളി​ക​ളും ന​ട​ത്തി​യ​ത്. സി​പി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ക​രെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് ചീ​ത്ത​വി​ളി. റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രേ​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ട്ട സ​പ്പോ​ർ​ട്ട് ന​ല്കു​ന്ന പോ​സ്റ്റു​ക​ളി​ൽ സി​പി​ഐ​യേ​യും നേ​തൃ​ത്വ​ത്തെ​യും നി​സാ​ര​വ​ത്ക​രി​ക്കു​ന്ന പോ​സ്റ്റു​ക​ളും ഉ​ണ്ട്.

സി​പി​ഐ പ്ര​തി​നി​ധി​ക​ള്‍ വി​ട്ടു​നി​ന്ന ന​ട​പ​ടി അ​സാ​ധാ​ര​ണ​വും ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​തു​മാ​യി​രു​ന്നു​വെ​ന്ന സി​പി​എം സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ലും ചീ​ത്ത​വി​ളി​യും വെ​ല്ലു​വി​ളി​ക​ളു​മാ​യി സി​പി​ഐ-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പൊ​ങ്കാ​ല​യി​ട്ടി​ട്ടു​ണ്ട്. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​മാ​രു​ടെ ഫെ​യ്സ്ബു​ക്ക് പേ​ജി​ലെ പൊ​ങ്കാ​ല​യി​ട​ൽ മാ​ത്ര​മ​ല്ല, സി​പി​എം-​സി​പി​ഐ ഫെ​യ്സ്ബു​ക്ക്, വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും വെ​ല്ലു​വി​ളി​ക​ളും ചീ​ത്ത​വി​ളി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

Related posts