ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; കോട്ടയം മെഡിക്കൽ കോളജിലെ  അ​ണു​വി​മു​ക്ത മേ​ഖ​ലയായ ഒമ്പതാം വാർഡിനോടു ചേർന്നുള്ളലിഫ്റ്റു വഴി മാലിന്യം കൊണ്ടുപോകുന്നുതായി പരാതി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​നു സ​മീ​പ​മു​ള്ള ലി​ഫ്റ്റു​വ​ഴി ആ​ശു​പ​ത്രി മാ​ലി​ന്യം ക​ട​ത്തു​ന്ന​താ​യി പ​രാ​തി. വൈ​ക്കം വെ​ള​ളൂ​ർ വ​രി​ക്കാം​കു​ന്ന് പോ​ഴ​വേ​ലി​ൽ കെ.​വി. ത​ങ്ക​മ​ണി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പൊ​തു താ​ല്പ​ര്യ ഹ​ർ​ജി ന​ല്കി​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള എ​മ​ർ​ജ​ൻ​സി ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​നു സ​മീ​പ​മു​ള്ള ലി​ഫ്റ്റു വ​ഴി​യാ​ണ് ആ​ശു​പ​ത്രി മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അ​ട​ങ്ങി​യ മാ​ലി​ന്യം ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. ഈ ​പ്ര​ദേ​ശം അ​ണു​വി​മു​ക്ത മേ​ഖ​ല ആ​ണെ​ന്നു​ള​ള ബോ​ർ​ഡും സ​മീ​പ​ത്തു വ​ച്ചി​ട്ടു​ണ്ട്.

അ​തുകൊ​ണ്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​റി​വോ സ​മ്മ​ത​മോ മാ​ലി​ന്യം ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ൽ ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളു​ടെ സ​മീ​പ​ത്തു​കൂ​ടി​യാ​ണു ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ ക​ട​ത്തു​ന്ന​ത്.

മാ​ലി​ന്യം സ്ട്രെ​ച്ച​റി​ലും ട്രോ​ളി​യി​ലും ക​യ​റ്റിയാണ് ലി​ഫ്റ്റ് വ​ഴി താ​ഴേ​യ്ക്കു കൊ​ണ്ടു പോ​കു​ന്ന​ത്. ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നും സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ലി​ഫ്റ്റ് വ​ഴി മാ​ലി​ന്യം ക​ട​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts