ഇവര്‍ക്ക് ഫൈനലില്‍ തിളങ്ങാന്‍ കഴിയാത്ത് എന്തുകൊണ്ട്! ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോഹ്ലിയും യുവരാജും ഒത്തുകളിച്ചു; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

YOUVARAJ

ന്യൂ​ഡ​ൽ​ഹി: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ഇ​ന്ത്യ ഒ​ത്തു​ക​ളി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി. സാ​മൂ​ഹ്യ നീ​തി-​ശാ​ക്തീ​ക​ര​ണ വ​കു​പ്പ് സ​ഹ​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യാ​ണ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും വെ​റ്റ​റ​ൻ താ​രം യു​വ​രാ​ജ് സിം​ഗും ഒ​ത്തു​ക​ളി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച രീ​തി​യി​ൽ ക​ളി​ച്ച​വ​ർ​ക്കു ഫൈ​ന​ലി​ൽ തി​ള​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് ഒ​ത്തു​ക​ളി​ക്കു തെ​ളി​വാ​യി മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

മി​ക്ക​പ്പോ​ഴും സെ​ഞ്ചു​റി നേ​ടു​ന്ന വി​രാ​ട് കോ​ഹ്ലി​യും, മു​ന്പ് വ​ള​രെ അ​ധി​കം റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ യു​വ​രാ​ജ് സിം​ഗി​നെ​പോ​ലു​ള്ള മു​തി​ർ​ന്ന താ​ര​ങ്ങ​ളും പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ തോ​ൽ​ക്കാ​ൻ വേ​ണ്ടി​യെ​ന്ന രീ​തി​യി​ലാ​ണ് ക​ളി​ച്ച​ത്. 2009ലെ ​ലോ​ക ട്വ​ന്‍റി 20 ലോ​ക​ക​പ്പ് കി​രീ​ട നേ​ട്ട​ത്തി​നു​ശേ​ഷ​മു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ കി​രീ​ട​നേ​ട്ട​മാ​ണി​ത്. ഒ​ത്തു​ക​ളി ന​ട​ന്നി​ട്ടു​ണ്ടോ? അ​ന്വേ​ഷി​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണ​ത്- മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​യാ​യ അ​ത്താ​വാ​ലെ പ​റ​ഞ്ഞു. നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​ക്കു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​യി​ട്ടു​ള്ള പാ​ക്കി​സ്ഥാ​ൻ ഇ​ക്കു​റി ഇ​ന്ത്യ​യെ മു​ട്ടു​കു​ത്തി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ 180 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ൻ കി​രീ​ടം ചൂ​ടി​യ​ത്. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 339 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 158 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ലീ​ഗ് ഘ​ട്ട​ത്തി​ലെ വി​ജ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ടു തോ​റ്റ​ത്.

Related posts