ലക്ഷങ്ങളുടെ കടബാധ്യത; കൊ​ല്ല​ത്ത് ട്രാ​വ​ൽ​സ് ഉ​ട​മ പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി മ​രി​ച്ചു


കൊ​ല്ലം: ക​ട​ബാ​ധ്യ​ത​യെ​തു​ട​ർ​ന്ന് ട്രാ​വ​ൽ​സ് ഉ​ട​മ പൊ​തു​നി​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​മ​രി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍ഡിന് സ​മീ​പം ട്രാ​വ​ൽ​സ് സ്ഥാ​പ​നം ന​ട​ത്തി​വ​ന്നി​രു​ന്ന പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി വി​നോ​ദ് വി​ൻ​സ​ന്‍റ് (54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 12.45നാ​ണ് സം​ഭ​വം. തീ​കൊ​ളു​ത്തു​ന്ന​ത് ക​ണ്ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും തീ​യു​മാ​യി വി​നോ​ദ് കു​റെ ദൂ​രം ന​ട​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു .

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​സ്തു പ​ണ​യ​പ്പെ​ടു​ത്തി ബാ​ങ്കി​ൽ​നി​ന്ന് മൂ​ന്നു​ല​ക്ഷം രൂ​പ ലോ​ൺ എ​ടു​ത്തി​രു​ന്നു.

അ​ട​വി​ന് മു​ട​ക്കം വന്നതിനെത്തു ടർന്നു ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി വീ​ട് ജ​പ്തി ചെ​യ്യു​മെ​ന്നും വാ​ട​ക വീ​ട് നോ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ​താ​യും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​ടു​ത്തി​ടെ കു​റെ രൂ​പ അ​ട​ച്ചെ​ങ്കി​ലും അത് ബാ​ങ്ക് പ​ലി​ശ​യി​ന​ത്തി​ൽ ത​ട്ടി​ക്ക​ിഴി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ക​ട​ബാ​ധ്യ​ത​യെ​തു​ട​ർ​ന്ന് വി​നോ​ദ് വി​ൻ​സ​ന്‍റ് കു​റെ​നാ​ളാ​യി വീ​ട്ടി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ക​യാ​ണ്.

നേ​ര​ത്തെ ട്രാ​വ​ൽ​സ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന​താ​യും പി​ന്നീ​ട് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Related posts

Leave a Comment