ജോളിയെ കൂകി വരവേറ്റ് കാഴ്ചക്കാർ; പ്രതികളെയും കാത്ത് നാട്ടുകാർ നിന്നത് മണിക്കൂറുകളോളം;  വൻ സുരക്ഷയൊരുക്കി പോലീസും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് പ്രതികളെയും പൊന്നാമറ്റം തറവാട്ടിൽ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് തടിച്ചുകൂടിയത് വൻ ജനക്കൂട്ടം. ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ പൊന്നാമറ്റത്ത് എത്തിക്കുന്നതിന് മുന്നോടിയായി പ്രദേശം കാഴ്ച്ചക്കാരെക്കൊണ്ട് നിറഞ്ഞു. കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.

ജോളി പോലീസ് വാഹനത്തിൽ വന്നിറങ്ങിയതോടെ കണ്ടുനിന്ന ജനം കൂകിവിളിച്ചു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ ഉൾപ്പടെ വൻ ജനാവലിയാണ് പ്രതികളെ കാണാൻ പ്രദേശത്ത് തമ്പടിച്ചിരുന്നത്.

തെളിവെടുപ്പിന് എത്തിക്കുമ്പോൾ നാട്ടുകാരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടാകുമോ എന്ന് പോലീസ് ഭയപ്പെട്ടിരുന്നു. അതിനാൽ വലിയ പോലീസ് സാന്നിധ്യം തെളിവെടുപ്പിനുണ്ടായിരുന്നു. മാധ്യമങ്ങളുടെ വൻ പടയും രാവിലെ മുതൽ പ്രദേശത്ത് തമ്പടിച്ചിരുന്നു.

Related posts