മക്കളെ രക്ഷിക്കാൻ ശ്രമിക്കവേ പി​താ​വ്  ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ സം​ഭ​വം; യുവാവിനായി തെര​ച്ചി​ൽ തു​ട​രു​ന്നു

മ​ണി​മ​ല: മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​താ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ക​രി​ന്പ​ന​ക്കു​ളം താ​ന്നി​ക്കു​ഴി ഏ​ർ​ത്തേ​ട​ത്ത് ജെ​യിം​സി​ന്‍റെ മ​ക​ൻ മ​നോ​ജിനെ (48) ആ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ള്ളാ​വൂ​ർ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. തൂ​ക്കു​പാ​ലം കാ​ണാ​ൻ വ​ന്ന​താ​യി​രു​ന്നു മ​നോ​ജും ഭാ​ര്യ നൈ​സും മ​ക്ക​ളാ​യ സാ​ൽ​വി​നും സി​യാ​യും.

വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​പ്പോ​ൾ ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ മ​നോ​ജ് ഒ​ഴു​ക്കി​ൽപ്പെട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ വെ​ള്ളാ​വൂ​ർ അ​ഴ​ക​ത്ത് ശ​ശി​ധ​ര​ൻ നാ​യ​ർ, കോ​ട്ടാ​ങ്ങ​ൽ ക​ള​യാം​കു​ഴി​യി​ൽ വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ക്ഷ​പ്പെടു​ത്തി. മ​ക്ക​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെടു​ത്തി​യെ​ങ്കി​ലും മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ചാ​ടി​യ പി​താ​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​നോ​ജി​നാ​യി മ​ണി​മ​ല പോ​ലീ​സും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ടീ​മും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെര​ച്ചി​ൽ ന​ട​ത്തി. വെ​ളി​ച്ച​ക്കു​റ​വു മൂ​ലം ഇ​ന്ന​ലെ രാ​ത്രി 10 വ​രെ തെര​ച്ചി​ൽ ന​ട​ത്തി​യിരുന്നു. ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ത​ന്നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് ടീ​മും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെര​ച്ചി​ൽ പുനരാരംഭിച്ചിട്ടുണ്ട്.

Related posts