കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​; അ​ന്ന​മ്മ വ​ധ​ക്കേ​സി​ല്‍ ജോ​ളി​ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി

താ​മ​ര​ശേ​രി: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ പ്ര​തി ജോ​ളി(44)​ക്കാ​യി താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി. ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കെ. ​ഹൈ​ദ​രാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ ഇ​ത് മൂ​ന്നാം കേ​സി​ലാ​ണ് ജോ​ളി​ക്ക് വേ​ണ്ടി ജാ​മ്യ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. റോ​യ് തോ​മ​സ് കേ​സി​ല്‍ ആ​ളൂ​ര്‍ അ​സോ​സി​യേ​റ്റ്‌​സും സി​ലി വ​ധ​ക്കേ​സി​ല്‍ ഹൈ​ദ​രും ജോ​ളി​ക്കാ​യി നേ​ര​ത്തെ ജാ​മ്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.

ജാ​മ്യ​പേ​ക്ഷ​ക്കെ​തി​രെ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സു​ജ​യ സു​ധാ​ക​ര​ന്‍ വെ​ള്ളി​യാ​ഴ്ച ത​ട​സ ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചു. ജോ​ളി​യെ വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​ന് പി​ടി​യി​ലാ​യ സി​പി​എം ക​ട്ടാ​ങ്ങ​ല്‍ മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ത​ട്ടൂ​ര്‍​പൊ​യി​ല്‍ കെ. ​മ​നോ​ജി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​നി​യാ​ഴ്ച താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts