കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​കം സി​നി​മ​! ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും ഡി​നി ഡാ​നി​യേ​ലി​നു​മെ​തി​രെ അ​ഭി​ഭാ​ഷ​കന്‍റെ ​പരാ​തി

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​കം സി​നി​മ​യാ​ക്കു​മെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ​യൊ​രു​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ ഇ​തേ പ്ര​മേ​യം ആ​സ്പ​ദ​മാ​ക്കി സി​നി​മ​യൊ​രു​ക്കു​മെ​ന്ന് ന​ടി ഡി​നി ഡാ​നി​യേ​ലും അ​റി​യി​ച്ചി​രു​ന്നു. ഈ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ റോ​ണെ​ക്സ് ഫി​ലി​പ്പാ​ണെ​ന്നാ​ണ് ഡി​നി അ​റി​യി​ച്ച​ത്.

ഇ​പ്പോ​ഴി​ത ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും ഡി​നി ഡാ​നി​യേ​ലി​നു​മെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​ജി​ത്ത് പെ​രു​മ​ന. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​ക്കാ​ണ് അ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ന്നും മോ​ചി​ത​രാ​കാ​ത്തെ ജ​ന​സ​മൂ​ഹ​ത്തി​ന് മു​ൻ​പി​ലേ​ക്ക് സം​ഭ​വം വാ​ണി​ജ്യ സി​നി​മ​യാ​ക്കാ​ൻ പോ​കു​ന്ന​ത് അ​ങ്ങ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ശ്രീ​ജി​ത്ത് പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

Related posts