കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിലെ  സിപിഎം സ്ഥാനാർഥികൾ: സാധ്യതാ ലിസ്റ്റ് ഇങ്ങനെ


കോ​ട്ട​യം: ജി​ല്ല​യി​ലെ മൂ​ന്നു മ​ണ്ഡ​ല​ത്തി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ഉ​ട​ൻ ത​യാ​റാ​കും. കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ യോ​ഗ​ങ്ങ​ളി​ൽ ത​യാ​റാ​ക്കു​ന്ന​ത്.

നേ​തൃ​യോ​ഗം ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​ട​ക്കും. ബു​ധ​നാ​ഴ്ച ജി​ല്ലാ സെ​ക്ര​ട്ടറിയേ​റ്റും വ്യാ​ഴാ​ഴ്ച ജി​ല്ലാ ക​മ്മി​റ്റി​യു​മാ​ണ് ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു കൈ​മാ​റും. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മറ്റി ച​ർ​ച്ച ചെ​യ്യും.

ഇ​തി​നു ശേ​ഷം സം​സ്ഥാ​ന സെ​ക്ര​ട്ടറി​യേ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യും.ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​നും സു​രേ​ഷ് കു​റു​പ്പി​നും മ​ത്സ​രി​ക്കു​ന്ന​തി​ന് പാ​ർ​ട്ടി സം​സ്ഥാ​ന ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി വേ​ണം.

അ​തു ല​ഭി​ക്കാ​തെ വ​ന്നാ​ൽ കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​ല​യാ​ർ – കൊ​ടൂരാ​ർ ന​ദീ പു​ന:​സം​യോ​ജ​ന പ​ദ്ധ​തി കോ ​-ഓ​ർ​ഡി​നേ​റ്റ​റും ജി​ല്ലാ ക​മ്മറ്റി​യം​ഗ​വു​മാ​യ കെ. ​അ​നി​ൽ കു​മാ​റോ, ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​സ്ഥാ​ന മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​റാ​യ കെ. ​രൂ​പേ​ഷ് കു​മാ​റോ സ്ഥാ​നാ​ർ​ഥി​യാ​കും.

ഏ​റ്റു​മാ​നൂ​രി​ൽ അ​നി​ൽ​കു​മാ​റോ, രൂ​പേ​ഷ് കു​മാ​റോ, മ​ഹേ​ഷ് ച​ന്ദ്ര​നോ ആ​വും സ്ഥാ​നാ​ർ​ഥി​യാ​വു​ക. കെ. ​അ​നി​ൽ​കു​മാ​ർ തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി​യാ​ണ്. കെ. ​രൂ​പേ​ഷ് കു​മാ​ർ വൈ​ക്കം സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​ന്ന​താ​ണു പ​രി​ഗ​ണ​നാ ലി​സ്റ്റി​ൽ ഇ​ടം പി​ടി​ക്കാ​ൻ കാ​ര​ണം.

മ​ഹേ​ഷ് ച​ന്ദ്ര​ൻ മു​ൻ അ​തി​ര​ന്പു​ഴ ഡി​വി​ഷ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും ഡി​വൈ​ എ​ഫ്ഐ നേ​താ​വു​മാ​ണ്.പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടിക്ക് എ​തി​രെ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് എ​ൽ​ദോ മാ​ത്യൂ​സി​നെ മ​ത്സ​രി​പ്പി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ഇ​പ്പോ​ൾ ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നോ​ട് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നു ക​ടു​ത്ത എ​തി​ർ​പ്പു​ണ്ട്. ജെ​യ്ക് സി. ​തോ​മ​സ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​നോ​ടാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നും ജി​ല്ലാ നേ​തൃ​ത്വ​ത്തി​നും താ​ത്പ​ര്യം. റ​ജി സ​ഖ​റി​യ​യു​ടെ പേ​രും കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

നി​ല​വി​ലെ ലി​സ്റ്റി​ൽ പേ​രി​ല്ലെ​ങ്കി​ലും പി.​കെ. ഹ​രി​കു​മാ​റി​നെ​യും ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. നേ​തൃ​യോ​ഗ​ത്തി​ലാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​യാ​ക്കേ​ണ്ട​വ​രു​ടെ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

Related posts

Leave a Comment