ഓപ്പറേഷന് രോഗിക്കായി വാങ്ങിയ മരുന്നിനൊപ്പം ബില്ലും ചോദിച്ചു വാങ്ങി; ഉപയോഗിക്കാതിരുന്ന മരുന്ന് ബില്ല് സഹിതം വീണ്ടും മെഡിക്കൽ സ്റ്റോറിലെത്തി; കോട്ടയം മെഡിക്കൽ കോളജിലെ  ജീവനക്കാരിയുടെ ഉഡായിപ്പ് പൊളിച്ച്  രോഗിയുടെ  ബന്ധുക്കൾ….

ഗാ​ന്ധി​ന​ഗ​ർ: ശ​സ്ത്ര​ക്രിയ​ക്ക് മു​ന്പ് രോ​ഗി​യെ മ​യ​ക്കു​ന്ന​തി​നു​ള്ള വി​ല​കൂ​ടി​യ മ​രു​ന്ന് രോ​ഗി​യു​ടെ ബ​ന്ധു​വി​നെ കൊ​ണ്ടു വാ​ങ്ങി​പ്പി​ച്ചു.

ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന ഈ ​മ​രു​ന്ന് ശ​സ്ത്ര​ക്രിയ​ക്കു​ശേ​ഷം തിയ​റ്റ​റി​ൽ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി വാ​ങ്ങി​യ ക​ട​യി​ൽ കൊ​ണ്ടു​പോ​യി തി​രി​കെ വി​ല്പ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​സ്ഥി​രോ​ഗ​ വിഭാഗത്തി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു രോ​ഗി​ക്ക് ഡോ​ക്‌‌ടർ​മാ​ർ വെ​ള്ളി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​സ്ത്ര​ക്രി​യ​ക്ക് മു​ന്പ് കൈ ​മ​ര​വി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്ന് കു​റി​ച്ച് ന​ൽ​കി. രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ, മോ​ർ​ച്ച​റി ഗേറ്റി​ന് എ​തി​ർ ഭാ​ഗ​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​നു സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നും മ​രു​ന്ന് വാ​ങ്ങി.

തു​ട​ർ​ന്ന് ശ​സ്ത്ര​ക്രിയ തിയ​റ്റ​റി​ൽ ഡ്യൂ​ട്ടി​യു​ള്ള ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ ജീ​വ​ന​ക്കാ​രി വ​ഴി​ മ​രു​ന്നു ന​ൽ​കി. മ​രു​ന്നു ന​ൽ​കി​യ​പ്പോ​ൾ ക​ട​യി​ലെ ബി​ൽ കൂ​ടി ത​രാ​ൻ ജീ​വ​ന​ക്കാ​രി ആ​വ​ശ്യ​പ്പെ​ടു​ക​യും, രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ അ​ത് ന​ൽ​കു​ക​യും ചെ​യ്തു.

ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ജീ​വ​ന​ക്കാ​രി​യോ​ട് ബി​ൽ കൈ​പ്പ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​വ​ർ ത​ട്ടി​ക്ക​യ​റി. തു​ട​ർ​ന്ന് ഇ​വ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നേ​രി​ട്ട് മ​രു​ന്നു ക​ട​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും തിയ​റ്റ​റി​ലേ​ക്ക് വാ​ങ്ങി​യ മ​രു​ന്ന് തി​രി​കെ കൊ​ണ്ടു​വ​ന്നു ജീ​വ​ന​ക്കാ​രി വി​റ്റ​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഏ​ത് ജീ​വ​ന​ക്കാ​രെ​ന്ന് ക​ണ്ടു പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് ക​ഴി​ഞ്ഞ ദി​വ​സം തി​യേ​റ്റ​റി​ൽ ഡ്യൂ​ട്ടി ചെ​യ്ത ജീ​വ​ന​ക്കാ​രി​ക​ളെ നി​ർ​ത്തി തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തു​ക​യും ഇ​തി​ലൂ​ടെ ജീ​വ​ന​ക്കാ​രി​യെ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment