കോവിഡ് വാക്സിൻ ആദ്യഘട്ട വിതരണത്തിന് കോട്ടയത്ത് ഒമ്പതു കേന്ദ്രങ്ങൾ; രജിസ്റ്റർ ചെയ്തത് ഇരുപത്തിമൂവായിരം  ആരോഗ്യ പ്രവർത്തകർ


കോ​ട്ട​യം: കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ൾ.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി, പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി, വൈ​ക്കം താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി, ഉ​ഴ​വൂ​ർ കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്മാ​ര​ക സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി, കോ​ട്ട​യം എ​സ്.​എ​ച്ച്.

മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, പാ​ന്പാ​ടി കോ​ത്ത​ല സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി, ഇ​ട​യി​രി​ക്ക​പ്പു​ഴ, എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ക. ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​രു ദി​വ​സം നൂ​റു പേ​ർ​ക്കു വീ​തം പ്ര​തി​രോ​ധ മ​രു​ന്ന് കു​ത്തി​വ​യ്ക്കും.

ഇ​തി​നു പു​റ​മെ വാ​ക്സി​ൻ കൂ​ടു​ത​ലാ​യി ല​ഭ്യ​മാ​കു​ന്പോ​ൾ വി​ത​ര​ണ​ത്തി​ന് 520 കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി സ​ജ്ജ​മാ​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ക. ഇ​വ​ർ​ക്കൊ​പ്പം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തു​വ​രെ ജി​ല്ല​യി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള 23839 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment