ആശുപത്രിയുടെ സുഗമമായ നടത്തിന് തടസം; ഹർത്താൽ ദിനം ജോലിക്കെത്താത്തവർക്ക് കാരണംകാണിക്കൽ നോട്ടീസ്;  മതിയായ കാരണമില്ലെങ്കിൽ നടപടി; സംഘടനാ നേതാക്കൾക്കിടയിൽ മുറുമുറുപ്പ് 

ഗാ​ന്ധി​ന​ഗ​ർ: ഹ​ർ​ത്താ​ൽ ദി​വ​സം ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് അ​ധി​കൃ​ത​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി. മ​തി​യാ​യ കാ​ര​ണ​മ​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​തോ​ടെ നോ​ട്ടീ​സി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ മു​റു​മു​റു​പ്പ് ആ​രം​ഭി​ച്ചു. സം​ഘ​ട​ന​ക​ൾ നോ​ട്ടീ​സ് ത​ള്ളു​മോ എ​ന്നാ​ണ് ഇ​നി ക​ണ്ട​റി​യേ​ണ്ട​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യെ​ന്നു പ​റ​യു​ന്നു. സെ​പ്റ്റം​ബ​ർ 10 ന് ​ന​ട​ന്ന സം​സ്ഥാ​ന ഹ​ർ​ത്താ​ല് ദി​വ​സം ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി. ന​ഴ്സ​സ്, ആ​ശു​പ​ത്രി അ​റ്റ​ൻ​ഡേ​ഴ്സ് , ഗ്രേ​ഡ് വ​ണ്‍, ഗ്രേ​ഡ് ര​ണ്ട്, എ​ന്നി​ങ്ങ​നെ മു​ഴു​വ​ൻ വി​ഭാ​ഗ​ത്തി​ലേ​യും 70 ഓ​ളം പേ​ർ​ക്കാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​തി​യാ​യ യാ​ത്ര സൗ​ക​ര്യ​വും താ​മ​സ സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടും മേ​ല​ധി​കാ​രി​യു​ടെ നി​ർ​ദ്ദേ​ശം അ​വ​ഗ​ണി​ച്ച് ജോ​ലി​ക്ക് ഹാ​ജാ​രാ​യി​ല്ല. തന്മൂലം ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ത​ട​സം നേ​രി​ടു​ക​യും രോ​ഗി​ക​ൾ​ക്ക് നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ളുണ്ടാവുകയും ചെയ്തതായി നോട്ടീസിൽ പറയുന്നു.

Related posts