വാക്കുതർക്കവും  കാത്തിരിപ്പും ഒഴിവാക്കാം;   കോട്ടയം മെഡിക്കൽ കോളജിൽ  ഒപി ടിക്കറ്റ് കൊടുക്കുന്ന സമയം എട്ടുമണി മുതലാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന സ​മ​യം രാ​വി​ലെ 7.30ൽ​നി​ന്ന് എ​ട്ടി​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.8.30മു​ത​ലാ​ണ് ഡോ​ക്‌‌ടർ​മാ​രും ജീ​വ​ന​ക്കാ​രും ഒ​പി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്.

ചി​ല​ വി​ഭാ​ഗ​ങ്ങ​ളി​ൽ 10.30ഉം 11​ഉം ആ​ണ്. 7.30 മു​ത​ൽ ഒ​പി ടി​ക്ക​റ്റ് എ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​രു​ടെ മു​റി​യു​ടെ മു​ന്നി​ൽ പോ​യി നി​ൽ​ക്കു​ന്നി​ട​ത്ത് എ​പ്പോ​ഴും വാ​ക്ക് ത​ർ​ക്ക​വും ബ​ഹ​ള​വു​മാ​ണ്. ഇ​തു ചി​ല​പ്പോ​ഴൊക്കെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്താ​റു​ണ്ട്. മ​ണി​ക്കൂറു​ക​ൾ കാ​ത്തു​നി​ന്ന് ക​ഴി​യു​ന്പോ​ഴാ​ണു ചി​ല ഒ​പി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ എ​ത്തു​ന്ന​ത്.

ഇ​വ​രു​ടെ ഒ​പി സ​മ​യം 10.30, 11 ആ​യ​തി​നാ​ൽ രോ​ഗി​ക​ൾ 7.30 മു​ത​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രു​ന്നു. എ​ട്ട് ആ​ക്കി​യാ​ൽ അ​ത​നു​സ​രി​ച്ച് എ​ല്ലാ​യി​ട​ത്തും വ്യ​ത്യാ​സം വ​രു​ത്തു​വാ​ൻ ക​ഴി​യു​മെ​ന്ന് ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു.

കേ​ര​ള​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ഒ​പി ടി​ക്ക​റ്റ് 7.30ന് ​ന​ൽ​കു​ന്ന​തെ​ന്നും മ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​പ്പോ​ലെ എ​ട്ടി​നു ന​ൽ​കി​യാ​ൽ രാ​വി​ലെ വ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ മു​റി​യു​ടെ മു​ന്പി​ൽ നി​ൽ​ക്കു​ന്ന വ​ലി​യ ക്യൂ​വും ബ​ഹ​ള​വും ഒ​ഴി​വാ​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

Related posts