‘ആർക്കോ, എന്തൊക്കെയോ മറയ്ക്കാനുണ്ട് ’;  കോട്ടയം നഗരസഭാ  ചെയർപേഴ്സണിന്‍റെ ഓഫീസിൽനിന്ന് ഹാർഡ് ഡിസ്ക് മോഷണം പോയി;  പോലീസ് അന്വേഷണം ആരംഭിച്ചു 

കോ​ട്ട​യം: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന​യു​ടെ ഓ​ഫീ​സി​സ​ൽ നി​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഹാ​ർ​ഡ് ഡി​സ്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ക​ഴി​ഞ്ഞ 19നാ​ണു ഹാ​ർ​ഡ് ഡി​സ്ക് മോ​ഷ​ണം പോ​യ​ത്. എ​ൻ​ജി​നി​യ​റിം​ഗ്, റ​വ​ന്യു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള മൂ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ ഹാ​ർ​ഡ് ഡി​സ്കാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

ഒ​രു​മാ​സ​ത്തെ ദ്യ​ശ്യ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.  ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​സ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥ​ല​ത്തി​ല്ലെ​ങ്കി​ലും മു​റി പൂ​ട്ടാ​റി​ല്ല. മോ​ഷ​ണം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ഓ​ഫീ​സ് മു​റി പൂ​ട്ടി​യി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts