രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍..! കോട്ടയത്ത് സ്ത്രീവേഷം ധരിച്ച് തട്ടിപ്പ്; 30 പേരടങ്ങുന്ന സംഘം കോട്ടയത്തു കറങ്ങുന്നു

കോ​ട്ട​യം: സ്ത്രീ ​വേ​ഷം ധ​രി​ച്ച് മേ​ക്ക​പ്പ് ഇ​ട്ട് ന​ഗ​ര​ത്തി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി പ​ണം ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ​ക്കൂ​ടി ഇ​ന്ന​ലെ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തോ​ടെ ഈ ​സം​ഘ​ത്തി​ലെ കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങു​മെ​ന്നു​റ​പ്പാ​യി.

എ​റ​ണാ​കു​ളം തേ​വ​ര സ്വ​ദേ​ശി വി​ഷ്ണു മോ​ഹ​ൻ (24), ആ​നി​ക്കാ​ട് സ്വ​ദേ​ശി അ​ജി​ത് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. വി​ഷ്ണു മോ​ഹ​ൻ ഒ​രാ​ഴ്ച മു​ൻ​പ് ഇ​തേ കേ​സി​ൽ പി​ടി​യി​ലാ​യ​താ​ണ്. അ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ത​ട്ടി​പ്പി​നാ​യി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ 30 പേ​ർ ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

രാ​ത്രി ഒ​ൻ​പ​ത് മ​ണി ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ ന​ഗ​ര​ത്തി​ൽ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. മൂ​ന്നും നാ​ലും പേ​ർ ചേ​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​രെ വ​ശീ​ക​രി​ച്ചു കൊ​ണ്ടു​പോ​യി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു സ്ഥി​ര​മാ​യി ചെ​യ്തു വ​ന്ന​ത്. നാ​ണ​ക്കേ​ട് മൂ​ലം പ​ല​രും പ​രാ​തി പ​റ​യാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​രു​ടെ പോ​ക്ക​റ്റി​ൽ നി​ന്ന് ബ​ല​മാ​യി പ​ണം പി​ടി​ച്ചു​പ​റി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ​രാ​തി ഏ​റി​യ​ത്.

ഭി​ന്ന ലിം​ഗ​ക്കാ​രെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പെ​രു​മാ​റ്റം. അ​തി​നാ​ൽ ആ​ദ്യം ആ​ളു​ക​ൾ പ​രാ​തി പ​റ​യാ​ൻ മ​ടി​ച്ചു. എ​ന്നാ​ൽ ഇ​വ​രു​ടെ ശ​ല്യം ഏ​റി​യ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ർ​ന്നു. പോ​ലീ​സി​ന്‍റെ രാ​ത്രി പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പു​കാ​രെ പൊ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

Related posts