തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണം; ടൗ​ണു​ക​ളി​ലെ  കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം

നാ​ദാ​പു​രം: ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി സ​മാ​ധാ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ നാ​ദാ​പു​രം സി​ഐ രാ​ജീ​വ​ൻ വ​ലി​യ വ​ള​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ്വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

പ്രചാര​ണ അ​വ​സാ​നി​ക്കു​ന്ന 21ന് ​നാ​ദാ​പു​രം, ക​ല്ലാ​ച്ചി ഉ​ൾ​പ്പെടെ​യു​ള്ള ടൗ​ണു​ക​ളി​ൽ കൊ​ട്ടി ക​ലാ​ശം ഒ​ഴി​വാ​ക്കി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​ന​വും ജാ​ഥ​ക​ളും ന​ട​ത്ത​ണം. ജാ​ഥ​ക​ളും പ്ര​ക​ട​ന​ങ്ങ​ളും രാ​ഷ്ട്രീ​പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​പൂ​ർ​ണ്ണ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ബൈ​ക്ക് റാ​ലി അ​നു​വ​ദി​ക്കി​ല്ല ,ലോ​റി​യി​ൽ ആ​ളു​ക​ളെ ക​യ​റ്റി പ്ര​ച​ര​ണം ന​ട​ത്താ​ൻ പാ​ടി​ല്ല, ഉ​ച്ച​ഭാ​ഷ​ണി​യു​ടെ ദു​രു​പ​യോ​ഗം ത​ട​യ​ൻ ക​ർ​ശ്ശ​ന നി​യ​ന്ത്രി​ക്കാ​നും ധാ​ര​ണ​യാ​യി. എ​സ്​ഐ എ​സ്.​നി​ഖി​ൽ ,ടി.​ക​ണാ​ര​ൻ, എ. സ​ജീ​വ​ൻ, കെ.​ടി.​കെ. ച​ന്ദ്ര​ൻ, പോ​ക്കു ഹാ​ജി, ടി.​ബാ​ബു,എ ​എ​സ് ഐ​മാ​രാ​യ ബാ​ബു ക​ക്ക​ട്ടി​ൽ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts