കടല്‍ക്കരയില്‍ ഏറെ നേരം വിഷാദയായി നിന്നു! കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി; കോവളം ഹൗവ്വ ബീച്ചിലായിരുന്നു സംഭവം

വി​ഴി​ഞ്ഞം: കോ​വ​ളം ബീ​ച്ച് കാ​ണാ​നെ​ത്തി​യ യു​വ​തി ക​ട​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി. വെ​ള്ളം കു​ടി​ച്ച് അ​വ​ശ​യാ​യ യു​വ​തി​യെ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ സാ​ഹ​സ​പ്പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി.​
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കോ​വ​ളം ഹൗ​വ്വ ബീ​ച്ചി​ലാ​ണ് സം​ഭ​വം.

ന​രു​വാ​മൂ​ട് സ്വ​ദേ​ശി​നി​യാ​ണ് ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ബീ​ച്ചി​ൽ ഉ​ച്ച​യോ​ടെ ഒ​റ്റ​യ്ക്ക് എ​ത്തി​യ യു​വ​തി ക​ട​ൽ​ക്ക​ര​യി​ൽ ഏ​റെ നേ​രം വി​ഷാ​ദ​മാ​യി നി​ൽ​ക്കു​ന്ന​ത് സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു.

അ​ധി​കം താ​മ​സി​യാ​തെ യു​വ​തി ക​ട​ലി​നു​ള്ളി​ലേ​യ്ക്ക് ന​ട​ന്നു നീ​ങ്ങു​ക​യും തി​ര​യി​ൽ മു​ങ്ങി​ത്താ​ഴു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ക​ച്ച​വ​ട​ക്കാ​രും ടൂ​റി​സം പോ​ലീ​സും ലൈ​ഫ് ഗാ​ർ​ഡു​ക​ളും ഓ​ടി​യെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

ക​ട​ൽ​വെ​ള്ളം കു​ടി​ച്ച് ബോ​ധ​ര​ഹി​ത​യാ​യ യു​വ​തി​യെ ഉ​ട​ൻ വി​ഴി​ഞ്ഞം സി​എ​ച്ച്സി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി. യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു.

Related posts