ട​യ​റി​ല്ല ; 42 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി! ദീ​​ർ​​ഘ​​ദൂ​​ര സ​​ർ​​വീ​​സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ റ​​ദ്ദാ​​ക്കി​​; ക​​ള​​ക്‌​​ഷ​​നി​​ൽ ശ​​രാ​​ശ​​രി പ​​ത്തു ല​​ക്ഷം രൂ​​പ​​യു​​ടെ കുറവ്

കോ​​ട്ട​​യം: ട​​യ​​ർ ക്ഷാ​​മ​​ത്തെ​​ത്തു​​ട​​ർ​​ന്ന് വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലാ​​യി 42 കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ ഓ​​ട്ടം നി​​ർ​​ത്തി. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ലെ 110 ബ​​സു​​ക​​ളി​​ൽ 25 എ​​ണ്ണം ഓ​​ടു​​ന്നി​​ല്ല.

ദീ​​ർ​​ഘ​​ദൂ​​ര സ​​ർ​​വീ​​സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ റ​​ദ്ദാ​​ക്കി​​യ​​തോ​​ടെ ക​​ള​​ക്‌​​ഷ​​നി​​ൽ ശ​​രാ​​ശ​​രി പ​​ത്തു ല​​ക്ഷം രൂ​​പ​​യു​​ടെ കു​​റ​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​മാ​​സം ജി​​ല്ല​​യി​​ൽ മാ​​ത്രം മൂ​​ന്നു കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

കു​​ടി​​ശി​​ക ന​​ൽ​​കാ​​ത്ത​​തി​​നാ​​ൽ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ഒ​​ന്ന​​ട​​ങ്കം ട​​യ​​ർ ന​​ൽ​​കാ​​താ​​യ​​താ​​ണ് പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കി​​യ​​ത്. അ​​ടു​​ത്ത​​യാ​​ഴ്ച വ​​രെ ട​​യ​​ർ​​ക്ഷാ​​മം തു​​ട​​രു​​മെ​​ന്ന് കെ​​എ​​സ്ആ​​ർ​​ടി​​സി അ​​റി​​യി​​ച്ചു. കു​​മ​​ളി ഡി​​പ്പോ​​യി​​ൽ 12 ബ​​സു​​ക​​ൾ റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. കോ​​ട്ട​​യം- കു​​മ​​ളി, കോ​​ട്ട​​യം- ക​​ട്ട​​പ്പ​​ന റൂ​​ട്ടി​​ലാ​​ണ് ഏ​​റ്റ​​വും പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​യ​​ത്.

സ്പെ​​യ​​ർ പാ​​ർ​​ട്സി​​നും എ​​ല്ലാ ഡി​​പ്പോ​​ക​​ളി​​ലും ക്ഷാ​​മ​​മു​​ണ്ട്. ഇ​​രു​​പ​​തി​​നാ​​യി​​രം രൂ​​പ ക​​ള​​ക്‌​​ഷ​​നു​​ള്ള മ​​ല​​ബാ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം സ​​ർ​​വീ​​സു​​ക​​ളും മു​​ട​​ങ്ങി​​യ​​തി​​ൽ​​പ്പെ​​ടു​​ന്നു. എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്കും വി​​വി​​ധ ടെ​​സ്റ്റു​​ക​​ൾ​​ക്കും പോ​​കു​​ന്ന​​വ​​രാ​​ണ് ബ​​സ് ക്ഷാ​​മ​​ത്തി​​ൽ കൂ​​ടു​​ത​​ൽ വ​​ല​​യു​​ന്ന​​ത്.

Related posts