നി​യ​മ​നക്കോ​ഴ കേ​സ്; വാട്ട്സ് ആപ്പ് ചാറ്റ് കണ്ടെത്തി പോലീസ്; അ​ഖി​ൽ സ​ജീ​വും സം​ഘ​വും കൂടു​ത​ൽ ത​ട്ടി​പ്പു​ക​ൾ നടത്തിയിട്ടുണ്ടെന്നു പോലീസ്


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​നക്കോ​ഴ കേ​സി​ലെ പ്ര​തി അ​ഖി​ൽ സ​ജീ​വും സം​ഘ​വും കു​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ ത്തി. ​

അ​റ​സ്റ്റി​ലാ​യ അ​ഡ്വ. റ​ഹീ​സി​ന്‍റെ ഫോ​ണി​ലെ വാ​ട്ട്സ് ആ​പ്പ് ചാ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പി​ന്‍റെ കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​ഖി​ൽ സ​ജീ​വും കു​ട്ടാ​ളി​ക​ളും ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.

നി​യ​മ​നക്കോഴ ആ​രോ​പി​ച്ച് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഹ​രി​ദാ​സ​നോ​ട് മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ വീ​ണ്ടും മൊ​ഴി ന​ൽ​കാ​ൻ എ​ത്താ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം എ​ത്തി​യി​ട്ടി​ല്ല.

അ​തേ സ​മ​യം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​ത്തി​നെ​തി​രെ നി​യ​മ​ന കോ​ഴ ആ​രോ​പ​ണം വ​രി​ക​യും ഇ​ട​നി​ല​ക്കാ​ര​നാ​യി സി​ഐ​ടി​യു പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി കു​ടി​യാ​യ അ​ഖി​ൽ സ​ജീ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment