ഓ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ടു: പോ​സ്റ്റി​ൽ ത​ല​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; ബസിന്‍റെ കമ്പി ഉൾപ്പെടെ വളഞ്ഞു

കോ​ഴി​ക്കോ​ട്: ഓ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സു​നി​ലാ​ണ് മ​രി​ച്ച​ത്. യു​വാ​വി​ന്‍റെ ത​ല പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കോ​ട്ട​യ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ല്‍​വ​ച്ചാ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യ​മു​ണ്ടാ​യ​ത്. ബ​സി​ന്‍റെ ഏ​റ്റ​വും പി​ന്നി​ലെ സൈ​ഡ് സീ​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ബ​ന്ധു​ക്ക​ളും സു​നി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രു വ​ലി​യ ശ​ബ്ദം കേ​ട്ടാ​ണ് ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ തി​രി​ഞ്ഞ് നോ​ക്കി​യ​ത്. മ​റ്റ് വ​ണ്ടി​ക​ള്‍ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ ബ​സി​ന്‍റെ ക​മ്പി ഉ​ള്‍​പ്പെ​ടെ വ​ള​ഞ്ഞി​ട്ടു​ണ്ട്. പ​രു​ക്കേ​റ്റ​യു​ട​ന്‍ യു​വാ​വി​നെ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment