വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് വിവാദം; കോട്ടയത്തുനിന്ന് മുക്കത്തെത്തിയത് അഞ്ചുതവണ; മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ജീവനക്കകാരുടെ ക​യ്യേ​റ്റ ശ്ര​മം

മുക്കം: വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യ​തി​ന് ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബി​ന്ദു കോ​ട്ട​യ​ത്തു നി​ന്നും മു​ക്ക​ത്തേ​ക്ക് വ​ന്ന​ത് അ​ഞ്ച് ത​വ​ണ. ഓ​രോ ത​വ​ണ വ​രു​ന്പോ​ഴും വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ നി​ന്നും 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ കോ​രു​ത്തോ​ടാ​ണ് ബി​ന്ദു ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.

അ​പേ​ക്ഷ ന​ൽ​കി ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം പൂ​ട്ടാ​ൻ അ​നു​വ​ദി​ക്കാ​തെ ദ​ന്പ​തി​ക​ൾ പ്രതിഷേധിക്കുകയും തുടർന്ന് രാത്രിതന്നെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ പ​തി​നൊ​ന്നി​നാ​ണ് ഇ​വ​ർ മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​നും ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​നും അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​പേ​ക്ഷ ന​ൽ​കി 15 ദി​വ​സ​ത്തി​ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മം.

കാ​ര​ണം ബ്ലോ​ക്ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ കൈ​പ്പി​ഴ
മുക്കം: ബ്ലോ​ക്ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്ി​ന് വ​ന്ന കൈ​പ്പി​ഴ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കാ​ത്ത നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഡി​ഡി​പി വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് കൈ​പ്പ​റ്റാ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ കം​പ്യൂ​ട്ട​ർ ത​ക​രാ​റി​ലാ​ണെ​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രാ​ൻ പ​റ​യു​ക​യു​മാ​യി​രു​ന്നു. കം​പ്യൂ​ട്ട​റി​ന്‍റെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ ബ്ലോ​ക്ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഷീ​ബ ഡി​ഡി​പി അ​യ​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കു​ക​യും പു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ അ​യ​യ്ക്കു​ക​യും ചെ​യ്ത​താ​ണ് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​യ്യേ​റ്റ ശ്ര​മം
മു​ക്കം: സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ക്കം ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രു​ടെ ക​യ്യേ​റ്റ ശ്ര​മം. പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​ക്കാ​രി​യാ​യ ബ്ലോ​ക്ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ന​ഗ​ര​സ​ഭ​യി​ലെ ലൈ​റ്റു​ക​ൾ ഓ​ഫാ​ക്കി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്ട്ര​ദീ​പി​ക മുക്കം ലേഖകൻ ഫ​സ​ൽ ബാ​ബു, മാ​തൃ​ഭൂ​മി റി​പ്പോ​ർ​ട്ട​ർ ര​ബി​ത്ത് മാ​ന്പ​റ്റ, സി​ടി​വി ക്യാ​മ​റാ​മാ​ൻ​മാ​രാ​യ ജി.​എ​ൻ. ആ​സാ​ദ്, റ​ഫീ​ഖ് തോ​ട്ടു​മു​ക്കം എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ക​യ്യേ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്.

Related posts