വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു! ബസ് യാത്രക്കാരിയായ യുവതിക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; പോലീസ് സ്വമേധയാ കേസെടുത്തു; യുവതി നേരിട്ടെത്തി പരാതി നല്‍കും

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്കുനേ​രെ ലൈ​ഗിം​ക ചേ​ഷ്ട​ക​ള്‍ കാ​ണി​ച്ച യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ടു ദി​വ​സം മു​മ്പ് കോ​ഴി​ക്കോ​ടുനി​ന്നും അ​ടി​വാ​ര​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര​ചെ​യ്ത യു​വ​തി​ക്കു മു​ന്നി​ല്‍ നഗ്നത പ്രദർശിപ്പിച്ച് ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍ കാ​ണി​ച്ച യു​വാ​വി​നെ​തി​രേ​യാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

തൊ​ട്ട​പ്പു​റ​ത്തെ സീ​റ്റി​ല്‍ ഇ​രു​ന്ന് യു​വാ​വ് ചെ​യ്യു​ന്ന “പ്ര​വൃത്തി​ക​ള്‍’ എ​ല്ലാം യു​വ​തി മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി ഫേസ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഇ​ത് പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്നാ​ണ് സം​ഭ​വ​ത്തെക്കുറി​ച്ച് പോ​ലീ​സ് അ​റി​യു​ന്ന​ത്. യു​വ​തി​യു​ടെ ഫേ​സ്ബു​ക്ക്‌​പോ​സ്റ്റ് യ​ഥാ​ര്‍​ഥ്യമാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ​യി​ലൂ​ടെ യു​വാ​വി​ന്‍റെ ഫോ​ട്ടോ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും യു​വാ​വി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ന​ട​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ യു​വ​തി ഇ​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി നേ​രി​ട്ട് പ​രാ​തി ന​ല്‍​കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ്

“”ഹെ​ല്‍​പ്പ് മീ ​പ്ലീ​സ് ഇ​വ​നെ എ​ത്ര​യും പെ​ട്ട​ന്ന് പി​ടി​ക്ക​ണം പോ​ലീ​സ്. കോ​ഴി​ക്കോ​ട് നി​ന്നും അ​ടി​വാ​ര​ത്തേ​ക്ക് ബ​സി​ല്‍ യാ​ത്ര​പോ​കു​മ്പോ​ള്‍ എ​നി​ക്കു​ണ്ടാ​യ ഒ​രു അ​നു​ഭ​വം. സീ​റ്റി​ല്‍നി​ന്ന് എ​ണീ​ച്ചു ര​ണ്ട് കൊ​ടു​ക്കു​മ്പോ​ള്‍ ത​ന്നെ ഓ​ടി​ക്കള​ഞ്ഞു. മാ​ക്‌​സി​മം ഷെ​യ​ര്‍ ചെ​യ്തു ഈ ​മാ​ന്യ​നെ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​മ​ല്ലോ സു​ഹൃ​ത്തു​ക്ക​ളെ… കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലാ​ണി​യാ​ള്‍ ഇ​റ​ങ്ങി​യ​ത്.”

Related posts