ന​വ​കേ​ര​ള സ​ദ​സ്: കോ​ഴി​ക്കോ​ട് ല​ഭി​ച്ചത് 45,897 പരാതി; പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗമെന്ന് ആക്ഷേപം

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സ് വ​ൻ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ പ​രാ​തി പ​രി​ഹാ​ര​ത്തി​ന് ഒ​ച്ചി​ഴ​യും വേ​ഗം. കോ​ഴി​ക്കോ​ട് ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ ര​ണ്ട് ശ​ത​മാ​ന​ത്തി​നുപോ​ലും ഇ​തു​വ​രെ തീ​ര്‍​പ്പാ​യി​ട്ടി​ല്ല.

45,897 നി​വേ​ദ​ന​ങ്ങ​ളി​ല്‍ 733 എ​ണ്ണം മാ​ത്ര​മാ​ണ് നിലവിൽ പ​രി​ഹ​രി​ക്കാ​നാ​യ​ത്. പ​രാ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​യ​ച്ചു എ​ന്ന മ​റു​പ​ടി​ക​ളും പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ന്ന ക​ണ​ക്കി​ല്‍​പ്പെ​ടു​ന്നു​ണ്ട് എന്നതിനാൽ പരിഹരിച്ചവയുടെ എണ്ണം ഇതിലും കുറയും.

പെ​ട്ടെ​ന്ന് തീ​ര്‍​ക്കാ​വു​ന്ന പ​രാ​തി​ക​ളി​ല്‍ ര​ണ്ടാ​ഴ്ചയ്ക്ക​കം പ​രി​ഹാ​ര​മാ​കുമെന്നും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ണ്ട​വ​യി​ല്‍ നാ​ലാ​ഴ്ച പിടിക്കുമെന്നും സം​സ്ഥാ​ന ത​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കേ​ണ്ട​വ​യാ​ണെ​ങ്കി​ല്‍ പ​ര​മാ​വ​ധി 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​പ്പാ​ക്കുമെന്നുമായിരുന്നു ന​വ​കേ​ര​ള സ​ദ​സി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​വ​ര്‍​ക്കു​ നൽകിയ ഉ​റ​പ്പ്.

കോഴിക്കോട് ജില്ലയിൽ ആ​കെ ല​ഭി​ച്ച​വ​യി​ല്‍ 15,649 പ​രാ​തി​ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ്ട​വ​യാ​ണ്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധി​കാ​ര​ത്തി​ല്‍ ഭ​ര​ണ മു​ന്ന​ണി​യാ​ണെ​ങ്കി​ലും പ​രി​ഹാ​ര​മാ​യ​ത് വെ​റും 36 എ​ണ്ണം മാ​ത്രം.

1637 എ​ണ്ണം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​വ​യാ​ണ്. ഇ​വ​യൊ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. 34 പ​രാ​തി​ക​ള്‍ വ്യ​ക്ത​ത​യി​ല്ലാ​ത്ത​തോ അ​പൂ​ര്‍​ണ​മോ ആ​ണ്.​ പ​രാ​തി​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണ​മാ​ണ് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

ജി​ല്ലാ അ​ദാ​ല​ത്തു​ക​ളി​ല്‍ സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ​ര​മാ​വ​ധി 3,000ത്തോ​ളം പ​രാ​തി​ക​ള്‍ മാ​ത്ര​മേ ല​ഭി​ക്കാ​റു​ള്ളു. എ​ന്നാ​ല്‍ ന​വ​കേ​ര​ള സ​ദ​സി​ല്‍ ല​ഭി​ച്ച​ത് ഇ​തി​ന്‍റെ 15 ഇ​ര​ട്ടി വ​രും. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ തീ​ര്‍​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment