കുട്ടികളാണെന്ന് ഓർക്കണം..! വി​ദ്യാ​ർ​ഥി​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ ശിക്ഷിച്ചു; രണ്ടര വർഷത്തെ തടവും പതിനായിരം രൂപയുമാണ് ശിക്ഷ

ktm-court-lമ​ഞ്ചേ​രി: പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥിക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ശി​ക്ഷി​ച്ചു. എ​ട​ക്ക​ര ചു​രു​ളി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​ങ്ക​ത്ത​റ പ്രീ ​പ്രൈ​മ​റി ഹോ​സ്റ്റ​ലി​ലെ വാ​ച്ച്മാ​ൻ തി​രു​വ​ന​ന്ത​പു​രം മ​രു​തൂ​ർ​കോ​ണം രാ​ജേ​ന്ദ്ര ഭ​വ​നി​ൽ രാ​ജീ​വ് കു​മാ​ർ (44), പാ​ച​ക​ക്കാ​ര​നാ​യ തൃ​ശൂ​ർ കൊ​ട​ക​ര മൂ​ന്ന്മു​റി വ​ലി​യ​പ​റ​ന്പി​ൽ ര​വീ​ന്ദ്ര​ദാ​സ് (55) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജി കെ.​പി.​സു​ധീ​ർ ശി​ക്ഷി​ച്ച​ത്.​

എ​സ് സി/​എ​സ്ടി ആ​ക്ട് പ്ര​കാ​രം ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വ്, 10000 രൂ​പ പി​ഴ, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ആ​റു മാ​സം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. ഹോ​സ്റ്റ​ലി​ലെ വാ​ർ​ഡ​ൻ ഗോ​പാ​ല​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.​പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി​യാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Related posts