കേഡല്‍ ജീന്‍സന്‍, ഷെറിന്‍ ദേ ഇപ്പം മജോയും! മാതാപിതാക്കളെ കൊല്ലാൻ മടിയില്ലാതെ ഉന്നത യോഗ്യതയുള്ളവർ! മ​ക്ക​ളു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​ട്ടി​ക നീ​ളു​ന്നു

crimeപ​ത്ത​നം​തി​ട്ട: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള മ​ക്ക​ളു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​ട്ടി​ക നീ​ളു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ന്ദ​ൻ​കോ​ട്ട് ക്ലി​ഫ് ഹൗ​സി​നു സ​മീ​പം മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും കൊ​ന്ന​ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള മ​ക​നാ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

മ​ക​ൻകേഡല്‍ ജീന്‍സണാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. റി​ട്ട​യേ​ഡ് ആ​ർ​എം​ഒ​യു​ടെ കു​ടും​ബ​മാ​ണ് മ​ക​ന്‍റെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​യ​ത്. മ​ക​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള​യാ​ളാ​യി​രു​ന്നു.

അ​ടൂ​രി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വീ​ൽ​ചെ​യ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​താ​വി​നെ മ​ക​ൻ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.

പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ​ധാ​രി​യാ​യി​രു​ന്നു പ്ര​തി​യാ​യ മ​ക​ൻ. ചെ​ങ്ങ​ന്നൂ​രി​ലും ക​ഴി​ഞ്ഞ​വ​ർ​ഷം സ​മാ​ന​സം​ഭ​വ​മു​ണ്ടാ​യി. പ്ര​വാ​സി മ​ല​യാ​ളി​യാ​യ ജോ​യി ജോ​ണി​നെ മ​ക​ൻ ഷെ​റി​ൻ കൊ​ല​പ്പെ​ടു​ത്തി അ​വ​ശി​ഷ്ട​ങ്ങ​ൾ പു​ഴ​യി​ലും റോ​ഡ​രി​കി​ലു​മാ​യി ത​ള്ളു​ക​യാ​യി​രു​ന്നു.

ടെ​ക്നോ പാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഷെ​റി​ൻ.പ​ന്ത​ളം പെ​രു​ന്പു​ളി​ക്ക​ൽ ഇ​ന്ന​ലെ മാ​താ​പി​താ​ക്ക​ളെ കൊ​ന്നു കി​ണ​റ്റി​ൽ കു​ഴി​ച്ചു​മൂ​ടി​യ​തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ മ​ക​ൻ മ​ജോ​യും എം​എ​സ് സി ​ബി​രു​ദ​ധാ​രി​യാ​ണെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.

Related posts