കാ​ൽ​സ്യ​ത്തി​ന്‍റെ​യോ പ്രോ​ട്ടീ​ന്‍റെ​യോ കു​റ​വ്; ലോക്ക് ഡൗണിൽ കോഴികളും പട്ടിണിയോ? മണ്ണാർക്കാട്ടെ വാലുള്ള കോഴി മുട്ട കൗതുകമാകുന്നു; ഡോക്ടർമാർ പറയുന്നതിങ്ങനെ…


മ​ണ്ണാ​ർ​ക്കാ​ട്: ത​ച്ച​നാ​ട്ടു​ക​ര​യി​ൽ കോ​ഴി​യി​ട്ട വാ​ലു​ള്ള മു​ട്ട കൗ​തു​ക​മാ​യി. ത​ച്ച​നാ​ട്ടു​ക​ര തെ​ക്കും​മു​റി കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കോ​ഴി​യാ​ണ് വാ​ലു​ള്ള മു​ട്ട​യി​ട്ട​ത്. തി​രു​ത്തിൽ കൃ​ഷ്ണ​ൻ​കു​ട്ടി​യും ഭാ​ര്യ കു​ഞ്ഞി​ല​ക്ഷ്മി​യും വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​യാ​ണി​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടു​കാ​ർ കോ​ഴി​ക്കൂ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​ഴി ആ​ദ്യ​മാ​യി ഇ​ട്ട മു​ട്ട​യു​ടെ ഒ​രു​വ​ശ​ത്ത് നാ​ലു സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​മു​ള്ള വാ​ലു​പോ​ലെ നീ​ണ്ട​ഭാ​ഗം ക​ണ്ട​ത്.

സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ദൃ​ഢ​മാ​യ ക​വ​ച​ത്തി​നു പ​ക​ര​മം നേ​ർ​ത്ത ആ​വ​ര​ണ​മാ​യി​രു​ന്നു മു​ട്ട​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. കാ​ൽ​സ്യ​ത്തി​ന്‍റെ​യോ പ്രോ​ട്ടീ​ന്‍റെ​യോ കു​റ​വു​മൂ​ല​മാ​യി​രി​ക്കാം ഇ​ങ്ങ​നെ വ​രാ​ൻ സാ​ധ്യ​ത​യെ​ന്നു വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സോ​ഫ്റ്റ് ഷെ​ൽ എ​ഗ്ഗ് എ​ന്ന പേ​രി​ലാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. വി​ചി​ത്ര​മാ​യ മു​ട്ട കാ​ണാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കാ​നു​മാ​യി നി​ര​വ​ധി​പേ​ർ വീ​ട്ടി​ലെ​ത്തി​യെ​ന്ന് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ സു​ർ​ജി​ത്ത് പ​റ​ഞ്ഞു.

നേ​ർ​ത്ത ആ​വ​ര​ണ​മാ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ മു​ട്ട കോ​ഴി​ക്കൂ​ട്ടി​ൽ വ​യ്ക്കാ​തെ കു​പ്പി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​റു​മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് ഇ​വ​ർ​ക്ക് കോ​ഴി​ക​ളെ ല​ഭി​ച്ച​ത്.

Related posts

Leave a Comment