സ്വ​ന്തം ആ​ളു​ക​ളെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള ശ്ര​മം; ഭാ​ര​വാ​ഹിപ്പട്ടി​ക ഒ​ന്നു ചു​രു​ക്കിത്തരു​മോ; ഡിസിസികളോടു കെ​പി​സി​സി


കോ​ഴി​ക്കോ​ട്:​ സ്വ​ന്തം ആ​ളു​ക​ളെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള ശ്ര​മം മൂ​ലം ‘വ​ലു​താ​യ’ ഡി​സി​സി ഭാ​ര​വാ​ഹി പാനൽ പ​ട്ടി​ക ചു​രു​ക്കിന​ല്‍​കാ​ന്‍ ഡിസിസി കളോട് കെ​പി​സി​സി.

ഭാ​ര​വാ​ഹി​പ​ട്ടി​ക​യി​ലേ​ക്ക് ഇ​ര​ട്ടി​യോ​ളം ആ​ളു​ക​ളു​ടെ പേ​രു​ക​ളാണ് പു​ന​ഃസം​ഘ​ട​നയുടെ ഭാഗമായി ഓരോ ഡിസിസിക ളും നൽകിയിരിക്കുന്നത്.

ജംേ​ബാ പ​ട്ടി​ക അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ല​ല്ല കാര്യങ്ങൾ പോ​കു​ന്ന​ത്.

എം​പി കോ​ക്ക​സും നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​തൃ​പ്തി​യു​ള്ള​വ​രും പു​നഃ​സം​ഘ​ട​നാ വി​ഷ​യം ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ എ​ത്തി​ച്ച​തോ​ടെ കെപിസിസി നേതൃത്വം പ്ര​തി​രോ​ധ​ത്തി​ലാ​ണ്.

വ​ലി​യ പ​ട്ടി​ക ഡി​സി​സി ത​ല​ത്തി​ല്‍ത​ന്നെ ചു​രു​ക്കിത്തര​ട്ടെ എ​ന്നാ​ണ് കെ​പി​സി​സി​യു​ടെ നി​ല​പാ​ട്. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ല്‍നി​ന്നു പേ​രു​ പോ​കു​ക​യും എ​ന്നാ​ല്‍ കെ​പി​സി​സി നേ​തൃ​ത്വം ആ ​പേ​ര് വെ​ട്ടു​ക​യും ചെ​യ്താ​ല്‍ അ​ത് ഭാ​ര​വാ​ഹി​ത്വം മോ​ഹി​ക്കു​ന്ന​വ​രുടെ നീ​ര​സത്തിനു കാരണമാ കും.

ഇതിന്‍റെ ഉത്തരവാദിത്വം ഡി​സി​സി​ക​ളു​ടെ ത​ല​യി​ലിടാനാണു കെ​പി​സി​സി ശ്ര​മം. ജി​ല്ലാ ക​മ്മിറ്റി​ക​ളാ​ക​ട്ടെ നേ​രെ തി​രി​ച്ചും ശ്ര​മി​ക്കു​ന്നു. ഫ​ല​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ലോ​ടെ കെ​പി​സി​സി​ക്ക് ത​ല​വേ​ദ​ന കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment