മെ​യ്ഡ് ഇ​ന്‍ കാ​ര​വാ​ന്‍ വി​ഷു​വി​നെ​ത്തും ! ടീ​സ​ര്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു…

കൊ​ച്ചി: സി​നി​മ ക​ഫേ പ്രൗ​ഡ​ക്ഷ​ന്‍​സ്, ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ന്‍​സ്, എ ​വ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ എ​ന്‍. എം ​ബാ​ദു​ഷ, മ​ഞ്ജു ബാ​ദു​ഷ എ​ന്നി​വ​ര്‍ നി​ര്‍​മി​ച്ച് ജോ​മി കു​ര്യാ​ക്കോ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന മെ​യ്ഡ് ഇ​ന്‍ കാ​ര​വാ​ന്‍ എ​ന്ന ചി​ത്രം ഏ​പ്രി​ല്‍ 14ന് ​വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് റി​ലീ​സ് ചെ​യ്യും.

സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളാ​യ ഹൃ​ദ​യം, ആ​ന​ന്ദം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം അ​ന്നു ആ​ന്റ​ണി നാ​യി​ക​യാ​കു​ന്ന ചി​ത്ര​മാ​ണി​ത്.

പൂ​ര്‍​ണ​മാ​യും ദു​ബാ​യി​യി​ല്‍ ചി​ത്രീ​ക​രി​ച്ച സി​നി​മ​യു​ടെ സെ​ന്‍​സ​റി​ങ് ക​ഴി​ഞ്ഞ ദി​വ​സം ക​ഴി​ഞ്ഞു. ക്ലീ​ന്‍ യു ​സ​ര്‍​ട്ടി​ഫി​ക്കേ​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്റെ ടീ​സ​റും മ​റ്റും ഇ​തി​നോ​ട​കം ശ്ര​ദ്ധ​നേ​ടി​ക്ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ലെ നാ​യ​ക​നും നാ​യി​ക​യും ദു​ബാ​യി​ലെ​ത്തു​ക​യും അ​വി​ടെ​വ​ച്ച് മ​റ്റൊ​രു രാ​ജ്യ​ത്തെ ര​ണ്ടു കു​ട്ടി​ക​ള്‍ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു വ​ന്നു ചേ​രു​ക​യും അ​വ​രെ ഇ​വ​ര്‍​ക്ക് ര​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ വ​രി​ക​യും ചെ​യ്യു​ന്നു.

കു​ട്ടി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം നാ​യ​ക​നും നാ​യി​ക​യ്ക്കു​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്റെ ഇ​തി​വൃ​ത്തം.

ഇ​ന്ദ്ര​ന്‍​സ്, ജെ.​ആ​ര്‍. പ്രി​ജി​ല്‍, മി​ഥു​ന്‍ ര​മേ​ഷ്, ആ​ന്‍​സ​ണ്‍ പോ​ള്‍, ഹ​ഷിം ക​ഡൗ​റ, അ​നി​ക ബോ​യ്ല്‍, എ​ല്ല സെ​ന്റ്സ്, ന​സാ​ഹ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.

ഷി​ജു എം ​ഭാ​സ്‌​ക​ര്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. ചി​ത്ര​ത്തി​ന്റെ സ​ഹ​നി​ര്‍​മാ​ണം ഡെ​ല്‍​മി മാ​ത്യു​വാ​ണ്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്റെ വ​രി​ക​ള്‍​ക്ക് വി​നു തോ​മ​സി​ന്റെ സം​ഗീ​തം.

എ​ഡി​റ്റ​ര്‍ വി​ഷ്ണു വേ​ണു​ഗോ​പാ​ല്‍, ക​ലാ സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ ര​ഘു​നാ​ഥ്, പ്ര​ജ​ക്ട് ഡി​സൈ​ന​ര്‍ ജെ.​പി.​പ്രി​ജി​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ സു​ധ​ര്‍​മ​ന്‍ വ​ള്ളി​ക്കു​ന്ന്.

Related posts

Leave a Comment