ലത എന്തിനാണ് തലേന്ന് പെട്രോള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചത് ? പ്രണയിച്ച് വിവാഹം കഴിച്ച കൃഷ്ണയും രണ്ടരവയസുകാരന്‍ മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത, കൊടുങ്ങല്ലൂരില്‍ പുലര്‍ച്ചെ നടന്ന ദാരുണസംഭവത്തില്‍ അന്വേഷണം മുന്നോട്ട്

യുവതിയേയും പിഞ്ച് കുഞ്ഞിനേയും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന എടവനക്കാട് നായരമ്പലം നെടുങ്ങാട് വട്ടത്തറ നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ(27), മകന്‍ നദാല്‍ (2) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സിഐ ഓഫീസിന് സമീപമാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ടെയാണ് സംഭവം. ഈ സമയം കൃഷ്ണയുടെ അമ്മ ലത സാജന്‍ മാത്രമാണ് ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പൊള്ളലേറ്റിട്ടില്ല.

പെരിഞ്ഞനം വടക്കൂട്ട് പരേതനായ സാജന്റെ മകളാണ് കൃഷ്ണ. കൊടുങ്ങല്ലൂര്‍ സി.െഎ ഓഫിസിന് സമീപം ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. കൃഷ്ണയുടെ അമ്മ ലത സാജന്‍ മാത്രമേ സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്ക് പൊള്ളലേറ്റിട്ടില്ല. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാദിര്‍ഷ ഇടക്ക് മാത്രമേ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ എത്താറുള്ളൂ. ഇവരുടെ വീട് നായരമ്പലത്ത് നിര്‍മാണത്തിലാണ്. കൊടുങ്ങല്ലൂര്‍ എസ്.ബി.െഎയില്‍ ക്രെഡിറ്റ് കാര്‍ഡ് ഏജന്റാണ് കൃഷ്ണ.

ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ വീട്ടില്‍ വന്ന നാദിര്‍ഷ വൈകീട്ട് അഞ്ചോടെ മടങ്ങിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ രാവിലെ കാറില്‍ പോകാനെന്ന് പറഞ്ഞ് നേരത്തേ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നുവത്രെ. കൃഷ്ണ അമ്മ ലതയോട് പറഞ്ഞ് ഒാേട്ടാറിക്ഷ ഡ്രൈവര്‍ മുഖേനയാണ് പെട്രോള്‍ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.

പെട്രോളില്‍നിന്ന് തീ പടര്‍ന്ന് മുറിയിലെ സാധനങ്ങള്‍ കത്തിയ നിലയിലാണ്. ലത വിവരം നല്‍കിയതനുസരിച്ചാണ് നാദിര്‍ഷ സ്ഥലത്തെത്തിയത്. പിറെക പോലീസും ഫയര്‍േഫാഴ്‌സും എത്തി. വീടിന്റെ വരാന്തയില്‍ കൃഷ്ണ മരിച്ച് കിടക്കുകയായിരുന്നു. അകത്തെ മുറിയില്‍ പൊള്ളലേറ്റ നിലയില്‍ കിടന്നിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ലതക്ക് പൊള്ളലേല്‍ക്കാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഭര്‍ത്താവും ബന്ധുക്കളും മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ചതായി സൂചനയുണ്ട്. എന്നാല്‍, കൃഷ്ണ കുഞ്ഞിനോടൊപ്പം തീകൊളുത്തി മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related posts