​’ക​യ്യും കാ​ലും കൊ​ത്തീ​ട്ടെ​ങ്കി​ലും എ​നി​ക്ക് ത​ന്നാ നോ​ക്കു​മാ​യി​രു​ന്ന​ല്ലോ’; നാൻപെറ്റ മകനേയെന്ന അഭിമന്യുവിന്‍റെ അമ്മയുടെ വാക്കുകൾ‌ക്ക് പിന്നാലെ രാഷ്ട്രീയ കൊലപാതകത്തിലെ കൃപേഷിന്‍റെ മാതാവിന്‍റെ വാക്കും വേദനയാകുന്നു

കാ​സ​ർ​ഗോ​ഡ്: അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​നെ​ത്തി​യ​വ​ർ​ക്കു മു​ന്നി​ൽ ക​ണ്ണീ​ർ​ക്കാ​ഴ്ച​യാ​യി കാ​സ​ർ​ഗോ​ഡ് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കൃ​പേ​ഷി​ന്‍റെ അ​മ്മ​യു​ടെ വി​ലാ​പം. ക​യ്യും കാ​ലും കൊ​ത്തീ​ട്ടാ​ണെ​ങ്കി​ലും എ​നി​ക്ക് ത​ന്നാ ഞാ​ൻ നോ​ക്കു​മാ​യി​രു​ന്ന​ല്ലോ എ​ന്ന രോ​ദ​ന​മാ​ണ് ആ ​അ​മ്മ​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന​ത്.

കൃ​പേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് പി​താ​വ് കൃ​ഷ്ണ​നും പ​റ​യു​ന്നു. കൃ​പേ​ഷി​നു നി​ര​ന്ത​രം ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നെ​ന്നും പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ളാ​യ പീ​താം​ബ​ര​നും വ​ത്സ​നും കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

മേ​ൽ​ക്കൂ​ര ഓ​ല മേ​ഞ്ഞ ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് കൃ​പേ​ഷും അ​ച്ഛ​ൻ കൃ​ഷ്ണ​നും അ​മ്മ ബാ​ലാ​മ​ണി​യും സ​ഹോ​ദ​രി​മാ​രാ​യ കൃ​പ​യും കൃ​ഷ്ണ​പ്രി​യ​യും അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. ഈ ​വീ​ടി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​യാ​യ പ​ത്തൊ​ന്പ​തു​കാ​ര​നാ​ണ് ക്രൂ​ര​മാ​യ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​നി​ര​യാ​യ​ത്. കോ​ണ്‍​ഗ്ര​സ്-​സി​പി​എം സം​ഘ​ർ​ഷ​ത്തെ​തു​ട​ർ​ന്ന് കൃ​പേ​ഷി​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ കു​റ​ച്ചു​നാ​ളാ​യി വീ​ട്ടി​ൽ​നി​ന്നു മാ​റി​യാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്.

കൃ​പേ​ഷി​ന്‍റെ ഉ​റ്റ​മി​ത്ര​മാ​യി​രു​ന്നു ശ​ര​ത്. ഇ​രു​വ​രും നാ​ട്ടി​ലെ ചെ​ണ്ട​മേ​ളം ട്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളു​മാ​യി​രു​ന്നു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ത്തെ മ​ർ​ദി​ച്ച കേ​സി​ൽ വ​ധ​ശ്ര​മ​ത്തി​ന് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ശ​ര​ത് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഏ​ച്ചി​ല​ടു​ക്കം സ്വ​ദേ​ശി​യും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ എ. ​പീ​താം​ബ​ര​നെ മ​ർ​ദി​ച്ചെ​ന്ന കേ​സി​ലാ​യി​രു​ന്നു ശ​ര​ത് അ​റ​സ്റ്റി​ലാ​യ​ത്.

ക​ല്യോ​ട്ട് കൂ​രാ​ങ്ക​ര​യി​ൽ ത​യ്യാ​റാ​ക്കി​യ സ്ഥ​ല​ത്ത് അ​ടു​ത്ത​ടു​ത്താ​യാ​ണ് ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. മൃ​ത​ദേ​ഹം ചി​ത​യി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ണി​പ്പെ​ട്ടു.

Related posts