​ക​തി​ർ വ​ന്ന നെ​ൽ​കൃ​ഷി​ ക​ള​നാ​ശി​നി​യ​ടി​ച്ച് സാ​മൂ​ഹ്യദ്രോ​ഹി​ക​ൾ ന​ശി​പ്പി​ച്ചു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്; പ്രതിഷേധിച്ച് കർഷകർ

എ​റ​വ്: ര​ജ​മു​ട്ട് പ​ട​വി​ൽ പ​ട​വ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ ക​തി​ര് വ​ന്ന നെ​ൽ​ക്കൃ​ഷി റൗ​ണ്ട​പ്പ് എ​ന്ന ക​ള​നാ​ശി​നി​യ​ടി​ച്ച് സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽന​ശി​പ്പി​ച്ച​താ​യി അ​ന്തി​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി.സെ​ക്ര​ട്ട​റി പി.​കെ.​ലാ​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത് ച​ക്കി മു​ന ഭാ​ഗ​ത്ത്കൃ​ഷി ചെ​യ്യു​ന്ന ഏഴു പറ നി​ല​ത്തെ നി​റ​ക​തി​ർ വ​ന്ന നെ​ൽ​ക്കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്.

രണ്ടു ദി​വ​സം മു​ന്നേ കൃ​ഷി​യി​ട​ത്തി​ൽ ലാ​ൽ വ​ന്ന് നോ​ക്കി​യ​പ്പോ​ൾ ന​ല്ല വി​ള​വി​ന് പാ​ക​മാ​യ രീ​തി​യി​ലാ​ണ് നെ​ൽ​ച്ചെ​ടി​ക​ളി​ൽനി​റ​ക്ക​തി​ർ ക​ണ്ട​ത്.​പി​ന്നീ​ട് ഒ​രു ബ​ന്ധു​വി​ളി​ച്ച് പ​റ​ഞ്ഞ് വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് നെ​ല്ലി​ന്‍റെ ഇ​ല​ക​ളെ​ല്ലാം ക​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. പു​ല്ല് ന​ശി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ അ​ടി​ക്കു​ന്ന റൗ​ണ്ട​പ്പ് നെ​ൽ​ച്ചെ​ടി​ക​ളി​ൽ അ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യെ തു​ട​ർ​ന്ന് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​യ​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ രും ​അ​രി​ന്പൂ​ർ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ം പാ​ട​ത്ത് വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​. സ്വ​ന്ത​മാ​യും പാ​ട്ട​ത്തി​നെ​ടു​ത്തും 36 പ​റ നി​ല​ത്താ​ണ് ലാ​ലി​ന്‍റെ കൃ​ഷി. പ​ട​വ് സെ​ക്ര​ട്ട​റി​യാ​യ​തി​നാ​ൽ ദി​വ​സേ​ന രാ​വി​ലെ 7 മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ പ​ട​വി​ൽ പ​തി​വാ​യു​ണ്ടാ​കാ​റു​ണ്ടെ​ന്ന് ലാ​ൽ പ​റ​ഞ്ഞു.

രാ​ത്രി​യു​ടെ മ​റ​വി​ലാ​കാം സം​ഭ​വ​മെ​ന്ന് ക​രു​തു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും .പ​രാ​തി ന​ൽ​കി​യി​ട്ടും അ​ന്തി​ക്കാ​ട് പോ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ലാ​ൽ പ​രാ​തി​പ്പെ​ട്ടു.

Related posts