ബണ്ട് കൈയേറ്റം; പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു

tcr-krishiofficerഎറവ്: എറവ്-കൈപ്പിള്ളി പടവ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ കനാല്‍ ബണ്ട് കൈയേറി റോഡ് പണിതുവെന്ന് ആരോപണത്തെ സംബന്ധിച്ച് ജില്ലാ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചതിരിഞ്ഞ് സ്ഥലം സന്ദര്‍ശിച്ചു.20നുശേഷം പടവ് കര്‍ഷകര്‍ പഞ്ചായത്ത് അധികൃതര്‍, സ്ഥലവാസികള്‍ എന്നിവരുടെ യോഗം വിളിച്ചുകൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ പരിശ്രമിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീര്‍ എ.എ.പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.ബി.ശ്രീദേവി, അരിമ്പൂര്‍ കൃഷി ഓഫീസര്‍ എസ്.മിനി, കൃഷി അസിസ്റ്റന്റ് എ.അനസ് എന്നിവരാണ് സ്ഥലം സന്ദര്‍ശിക്കാനെത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാര്‍ മോഹന്‍ദാസ്, വികസനകാര്യ ചെയര്‍മാന്‍ സിന്ധു സഹദേവന്‍, വാര്‍ഡ് മെംബര്‍ സി.പി.പോള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.അംബിക, സെക്രട്ടറി കെ.കെ.കൊച്ചപ്പന്‍, സി.എം.പൊറിഞ്ചു, കെ.കെ.വേലപ്പന്‍, കെ.ഉണ്ണികൃഷ്ണന്‍, സി.പി.അന്തോണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.എ.ജോസ്, കെ.ആര്‍.ബാബുരാജ് എന്നിവരുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.വിവാദ നിര്‍മാണ പ്രവര്‍ത്തികള്‍ എറവ്-കൈപ്പിള്ളി അകംപാടത്തെ കൃഷിയെ ബാധിക്കില്ലെന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.

മുന്‍ എംഎല്‍എ പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് 500 മീറ്റര്‍ നീളത്തില്‍ പത്തടി വീതിയില്‍ റോഡ് പണിയുന്നത്. പടവു കമ്മിറ്റി വെള്ളത്തോട്ടിലേക്ക് പമ്പ് ചെയ്ത് വിട്ട് റോഡ് പണി തടസപ്പെടുത്തിയെന്നാരോപിച്ച് തോട്ടിലെ താല്‍ക്കാലിക ചെറിയ ചീപ്പ് തുറന്ന് കര്‍ഷകര്‍ പാടത്തേക്ക് വെള്ളം തുറന്ന് വിട്ടിരുന്നു.

കനാല്‍ബണ്ട് കയ്യേറി റോഡ് പണി നടത്തുന്നത് നീരൊഴുക്കിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് കര്‍ഷകര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് തൃശൂര്‍ മുന്‍സിഫ് കോടതി റോഡ് പണി സ്റ്റേ ചെയ്തിട്ടുണ്ട്.അതേസമയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തോട്ടിലെ ഒഴുക്ക് സംബ ന്ധിച്ച് ശാസ്ത്രീയ പരിശോധന നട ത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപി  ച്ചു. ഒഴുക്കന്‍ മട്ടില്‍ പരിശോധന നടത്തി കര്‍ഷകര്‍ക്ക് കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കരു തെന്ന്  കര്‍ഷകര്‍ ചൂണ്ടികാട്ടി.

Related posts