അഹാനയെ പൃഥിരാജ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, കാരണം ബിജെപിക്കാരന്റെ മകളായിപ്പോയില്ലേ…! പൃഥ്വിരാജ് ഈ വിവരം അറിഞ്ഞോ? തുറന്നു പറച്ചിലുമായി നടന്‍ കൃഷ്ണകുമാര്‍…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. സിന്ധുകൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത് നാല് പെണ്‍മക്കളാണ്.

അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമാണ്.

ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ എത്തിക്കഴിഞ്ഞു. കൃഷ്ണകുമാറും മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്.

എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൃഷ്ണകു മാറിനും മക്കള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവഹേളനപരമായി കമന്റുകള്‍ ഇടാറുണ്ട്.

ഇപ്പോള്‍ മൂത്ത മകള്‍ അഹാനയ്ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിജെപിക്കാ രന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് താരം പറയുന്നത്.

ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിട്ടുണ്ട്, അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല എന്നാ ണെന്നും തമാശരൂപത്തില്‍ ചിരിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു.

ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ല.മകളെ ഒഴിവാക്കിയത് നടന്‍ പൃഥ്വിരാജിന്റെ സിനിമയില്‍ നിന്നാണെന്നു നടന്‍ കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.

പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

മകള്‍ അഹാനയെ സിനിമയില്‍ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണ മായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറ്റവുമധികം ട്രോളുകള്‍ക്ക് ഇരയായ സിനിമ താരങ്ങളില്‍ ഒരാളാണ് നടന്‍ കൃഷ്ണകുമാര്‍.

സോഷ്യല്‍ മീഡിയയില്‍പ്രചരിക്കുന്ന ട്രോളുകള്‍ ഇവരുടെ ശ്രദ്ധയില്‍ പെടുന്നില്ല എന്ന് വിചാരിക്കരുത്.

ഇത്തരം ട്രോളുകളോടുള്ള പ്രതികരണവുമായി കൃഷ്ണകുമാര്‍ അന്ന് എത്തിയിരുന്നു. തനിക്കും മറ്റൊരു നടനും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും ഒരു ചാനലിനോടായിരുന്നു അന്ന് കൃഷ്ണകുമാറിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു.

Related posts

Leave a Comment